‘നിനക്ക് പെരുമാടൻ ആരാണെന്നറിയാവോ..’; ചുരുളഴിയാത്ത രഹസ്യങ്ങളുമായി ‘ചുരുളി’ ട്രെയ്‌ലർ

November 11, 2021

ജെല്ലിക്കെട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പൻ വിനോദും ഒന്നിക്കുന്ന ചിത്രമാണ് ‘ചുരുളി’. ചിത്രത്തിന്റെ ട്രെയ്‌ലർ എത്തി. 19 ദിവസം കൊണ്ട് പൂർത്തിയാക്കിയ ചിത്രത്തിൽ ജോജു ജോർജ്, വിനയ് ഫോർട്ട് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. എസ് ഹരീഷിന്റെ തിരക്കഥയിൽ മൂവി മൊണാസ്ട്രിയും, ചെമ്പോസ്‌കിയും ഒപസ് പെന്റായുമാണ് ‘ചുരുളി’ നിർമ്മിച്ചിരിക്കുന്നത്.ചിത്രം സോണി ലിവ്-ലൂടെ നവംബർ 19ന് റിലീസിന് ഒരുങ്ങുകയാണ്.

കാടിനുള്ളിൽ ചിത്രീകരിച്ച സിനിമയിൽ സൗബിൻ ഷാഹിർ, ജാഫർ ഇടുക്കി എന്നിവരും വേഷമിടുന്നുണ്ട്. രംഗനാഥ്‌ രവി സൗണ്ട് ഡിസൈനും, മധു നീലകണ്ഠൻ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ഒട്ടേറെ ദുരൂഹതകൾ ഒളിപ്പിച്ചാണ് ചിത്രമെത്തുന്നതെന്ന സൂചന ട്രെയ്‌ലർ നൽകുന്നുണ്ട്.

Read More: ‘എന്റെ മാലാഖക്കുട്ടി’- മകൾക്കൊപ്പമുള്ള വിഡിയോ പങ്കുവെച്ച് നടി ഭാമ

അതേസമയം, ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുതിയ ചിത്രം ഒരുങ്ങുകയാണ്. മമ്മൂട്ടിയാണ് നായകൻ. നൻപകൽ നേരത്ത് മയക്കം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം വേളാങ്കണ്ണിയിൽ ആരംഭിച്ചു. ലിജോയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിയുടെ പുതിയ നിർമാണക്കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസിൻ്റെ ആമേൻ മുവി മൊണാസ്ട്രിയും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

Story highlights- churuli new trailer