ചെവി വേദന നിസാരമല്ല, ശ്രദ്ധിച്ചില്ലെങ്കിൽ കേൾവിക്കുറവും സംഭവിച്ചേക്കാം

November 9, 2021

ചെവിവേദന, കേൾവി സംബന്ധമായ അസുഖങ്ങൾ എന്നിവ അത്ര നിസ്സാരമായി കാണേണ്ട ഒന്നല്ല. കാരണം തുടക്കത്തിൽ ലളിതമെന്ന് കരുതി അവഗണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ പിന്നീട് ചെവിയുടെ കേൾവിശക്തിയെ തന്നെ നശിപ്പിച്ചേക്കാം. 2050 ആകുമ്പോഴേക്കും നാലിൽ ഒരാൾക്ക് വീതം കേൾവി സംബന്ധമായ രോഗങ്ങൾ ഉണ്ടായേക്കാമെന്നാണ് ലോകാരോഗ്യസംഘടന നൽകിയ മുന്നറിയിപ്പ്.

കേൾവിശക്തി നഷ്ടമാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൃത്യസമയത്ത് വേണ്ട രീതിയിലുള്ള പരിചരണം ലഭിക്കാത്തത് തന്നെയാണ് ഇത്തരത്തിൽ കേൾവിക്കുറവിന് കാരണമാകുന്നതും. ചെവിയിൽ ഉണ്ടാകുന്ന അണുബാധ, ജീവിത ശൈലിയിലെ മാറ്റങ്ങൾ, അമിതമായ ഫോൺ ഉപയോഗം, ശബ്ദ മലിനീകരണം തുടങ്ങിയവയൊക്കെ കേൾവി സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ ചെവികൾക്കും വേണം കൃത്യമായ കരുതൽ.

Read also; ആരാണ് രാഷ്ട്രപതിയിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങിയ ആ ഓറഞ്ച് വിൽപ്പനക്കാരൻ…

ചെവിയിൽ ഈർക്കിൽ, സേഫ്റ്റി പിൻ തുടങ്ങിയ വസ്തുക്കൾ ഇടുന്നതും ചെവിയ്ക്ക് വലിയ രീതിയിൽ ദോഷം ചെയ്യും. കുളികഴിഞ്ഞ ഉടൻ ചെവിയിൽ ബഡ്‌സ് ഇട്ട് ക്‌ളീൻ ചെയ്യുന്നതും നല്ല ശീലമല്ല ഇത് ചെവിയിൽ ചെവിക്കായം ഉറച്ചുപോകാൻ കാരണമാകും.

Read also: ഗുഹാ പര്യവേഷണത്തിനിടെ 50 അടി താഴ്ചയിലേക്ക് പതിച്ച് യുവാവ്; രണ്ടുദിവസത്തിന് ശേഷം പുറത്തെത്തിച്ചത് 240 രക്ഷാപ്രവർത്തകർ ചേർന്ന്- ചരിത്രമായൊരു രക്ഷാദൗത്യം

ജലദോഷം, മൂക്കടപ്പ്, തൊണ്ടവേദന തുടങ്ങിയവ ഉള്ളപ്പോൾ ചെവിവേദന ഉണ്ടാകാറുണ്ട്. ചെവിയിൽ ഉണ്ടാകുന്ന പൂപ്പൽ, കുരു, വൈറൽ രോഗങ്ങൾ എന്നിവയും ചെവിവേദനയ്ക്ക് കാരണമാകാറുണ്ട്. അതിനാൽ ചെവിവേദന ഉണ്ടാകുമ്പോൾ അത് നിസാരമായി കാണരുത്.

Story highlights; Ear-related problems and causes