വിട്ടൊഴിയാതെ കൊവിഡ്; രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 12,729 കേസുകൾ
രാജ്യം കൊറോണ വൈറസിന്റെ പിടിയിൽ അകപ്പെട്ടിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും വൈറസ് പൂർണമായും വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 12,729 പുതിയ കേസുകളാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിടുന്ന കണക്കുകൾ പ്രകാരം 24 മണിക്കൂറിനിടെ 221 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
12,165 പേർ രോഗമുക്തരായതോടെ നിലവിൽ ചികിത്സയിലുള്ളത് 1,48,922 പേരാണ്. രോഗമുക്തി നിരക്ക് 98.23 ശതമാനമാണ്. രാജ്യത്ത് ഇതുവരെ 107.70 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തുകഴിഞ്ഞു.
Read also; മരയ്ക്കാർ സെറ്റിൽ അപ്രതീക്ഷിത സന്ദർശനം നടത്തി തല; കുശലം പറഞ്ഞ് ലാലേട്ടൻ, വിഡിയോ
അതേസമയം കേരളത്തിലാണ് ഏറ്റുമധികം കൊവിഡ് രോഗികൾ ഉള്ളത്. കേരളത്തിൽ ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 7545 പുതിയ പോസിറ്റീവ് കേസുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,841 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,56,811 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 55 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5936 പേര് രോഗമുക്തി നേടി.
Story highlights; India reports 12729 new covid-19 cases