തിയേറ്ററുകളിൽ പൊട്ടിച്ചിരി നിറയ്ക്കാൻ ‘ജാന്‍-എ-മന്‍’- ട്രെയ്‌ലർ പുറത്തിറക്കി മമ്മൂട്ടി
തിയേറ്ററുകളെ ചിരിപൂരമാക്കാൻ എത്തുകയാണ് ജാന്‍-എ-മന്‍ എന്ന ചിത്രം. യുവതാരനിര അണിനിരക്കുന്ന ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകിയാണ് ഒരുക്കിയിരിക്കുന്നത്. ഒരു ഫാമിലി ഫണ്‍ എൻ്റർടെയ്നർ ചിത്രമാണ് ജാന്‍-എ-മന്‍ എന്ന സൂചന നൽകികൊണ്ട് ഇപ്പോഴിതാ, ട്രെയ്‌ലറും എത്തിയിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടിയാണ് ട്രെയ്‌ലർ പങ്കുവെച്ചത്.
കാനഡയുടെ ദൃശ്യ ഭംഗിയില്‍ ആരംഭിക്കുന്ന സിനിമ ബേസില്‍ ജോസഫ് അവതരിപ്പിക്കുന്ന ജോയ്മോൻ എന്ന കഥാപാത്രത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ജീവിതത്തില്‍ നേരിടേണ്ടി വരുന്ന എകാന്തതയും ഒറ്റപ്പെടലിനെയും അതിജീവിക്കാന്‍ തന്‍റെ 30ആം പിറന്നാള്‍ നാട്ടിലെ പഴയ സഹപാഠികളുടെ കൂടെ ആഘോഷിക്കുവാന്‍ തീരുമാനിക്കുന്നു. തുടര്‍ന്ന് നാട്ടിലേക്ക് തിരിച്ചെത്തുന്ന ജോയ് നേരിടേണ്ടിവരുന്ന രസകരമായ മുഹൂര്‍ത്തങ്ങളാണ് സിനിമയുടെ പശ്ചാത്തലം.
ചിത്രത്തിൽ നിര്‍ണായകമായ ഒരു റോളില്‍ ലാല്‍ എത്തുന്നു. അർജുൻ അശോകൻ, ബേസിൽ ജോസഫ്, ബാലു വർഗീസ്, ഗണപതി, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ശരത് സഭ തുടങ്ങിയ യുവ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗമാകുന്നു.
വികൃതി എന്ന ചിത്രത്തിന് ശേഷം ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിൽ സജിത്ത് കൂക്കൾ, ഷോൺ ആന്റണി എന്നിവർ നിർമ്മാണ പങ്കാളികളാക്കുന്നു. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം എന്നിവരാണ്. വിഷ്ണു താണ്ടശ്ശേരി ആണ് സിനിമയുടെ ചായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി അടക്കമുള്ള സിനിമകളുടെ സ്റ്റിൽ ഫോട്ടോഗ്രാഫി നിർവഹിച്ച വിഷ്ണു ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകൻ ആകുന്ന ചിത്രം കൂടിയാണ് ഇത്.
read More: ‘ചിങ്കിരി മുത്തല്ലേ, എന്റെ ചിത്തിര കുഞ്ഞല്ലേ..’; ലൂക്കയ്ക്കായി മനോഹരമായി പാടി മിയ- വിഡിയോ
സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, ഓഫ് ലൈൻ മാർക്കറ്റിംഗ് ആതിര ദിൽജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്. ഐക്കൺ സിനിമാസ് നവംബർ 19ന് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.
Story highlights- jan e man trailer