‘ഇന്ന് ഞാൻ കാനഡ, ഇവൻ കാക്കനാട്’- ചിരിപടർത്തി ‘ജാൻ.എ.മൻ’ സിനിമയിലെ രംഗം

November 23, 2021

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമാകുമ്പോൾ ചിരിപടർത്തി ശ്രദ്ധനേടുകയാണ് ജാൻ.എ.മൻ എന്ന ചിത്രം. യുവതാരങ്ങൾ അണിനിരന്ന ചിത്രം എന്റർടൈനറായാണ് ഒരുക്കിയിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ ഫാമിലി എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് ചിദംബരം ആണ്. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിലെ ഒരു രസികൻ രംഗമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

ലാൽ, അർജുൻ അശോകൻ, ബാലു വർഗീസ്, ഗണപതി, ബേസിൽ ജോസഫ്, സിദ്ധാർഥ് മേനോൻ, അഭിരാം രാധാകൃഷ്ണൻ, റിയ സൈറ, ഗംഗ മീര, സജിൻ ഗോപു, ചെമ്പിൽ അശോകൻ എന്നീങ്ങനെതുടങ്ങിയവരാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്ണു തണ്ടാശേരി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റെർറ്റൈന്മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് സിനിമ നിർമ്മിക്കുന്നത്. കൂടാതെ ധാരാളം പുതുമുഖങ്ങളും ഈ സിനിമയിലൂടെ കൂടി മലയാള സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്നുണ്ട്.

Read More: ഭാര്യയ്ക്കായി താജ്‌മഹൽ പോലൊരു വീടൊരുക്കി മധ്യപ്രദേശ് സ്വദേശി- വിസ്മയമായി നിർമിതി

വികൃതി എന്ന സിനിമക്ക് ശേഷം ചിയേഴ്‌സ് എന്റെർറ്റൈന്മെന്റ്സ്-ന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോൻ, സജിത്ത് കൂക്കള്‍, ഷോൺ ആൻ്റണി എന്നിവർ ചേർന്ന് ആണ് സിനിമാ നിർമ്മിക്കുന്നത്. സഹനിർമ്മാതക്കൾ സലാം കുഴിയിൽ, ജോൺ P എബ്രഹാം. സഹ രചന സപ്നേഷ് വരച്ചൽ, ഗണപതി. സംഗീതം ബിജിബാല്‍, എഡിറ്റര്‍ കിരണ്‍ദാസ്, കോസ്റ്റ്യും മാഷര്‍ ഹംസം, കലാസംവിധാനം വിനേഷ് ബംഗ്ലാന്‍, മേക്കപ്പ് ആര്‍ജി വയനാടന്‍, സ്റ്റില്‍ വിവി ചാര്‍ലി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പി.കെ ജിനു, സൗണ്ട് മിക്‌സ് എംആര്‍ രാജാകൃഷ്ണന്‍, സൗണ്ട് ഡിസൈന്‍ വിക്കി, കിഷന്‍(സപ്താ റെക്കോര്‍ഡ്‌സ്), വിഎഫ്എക്‌സ് കൊക്കനട്ട് ബഞ്ച്, പി.ആര്‍.ഒ ആതിര ദില്‍ജിത്ത്, ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് പി.ആര്‍ വൈശാഖ് സി വടക്കേവീട് എന്നിവരാണ്.

Story highlights-JANEMAN Sneak Peek