മിലി പൂർത്തിയായി- മാത്തുക്കുട്ടിക്ക് നന്ദി പറഞ്ഞ് ജാൻവി കപൂർ
നടി ജാൻവി കപൂർ തന്റെ പുതിയ ചിത്രമായ മിലി പൂർത്തിയാക്കിയിരിക്കുകയാണ്. ഹെലൻ എന്ന ഹിറ്റ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്ക് ആണ് മിലി. മലയാളത്തിലെ സംവിധായകനായ മാത്തുക്കുട്ടി സേവ്യർ തന്നെയാണ് ബോളിവുഡിലും ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒട്ടേറെ കാര്യങ്ങൾകൊണ്ട് മിലി എന്ന ചിത്രം ജാൻവി കപൂറിന് പ്രിയപ്പെട്ടതാണ്. അച്ഛനും ചിത്രത്തിന്റെ നിർമാതാവുമായ ബോണി കപൂറിനൊപ്പം ആദ്യമായി ജാൻവി പ്രവർത്തിക്കുന്ന ചിത്രമാണ് മിലി. ഹൃദ്യമായിരു കുറിപ്പാണു നടി പങ്കുവെച്ചിരിക്കുന്നത്.
‘മിലി പൂർത്തിയായി.. എന്റെ ജീവിതത്തിന്റെ കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള നിർമാതാവായ പപ്പയ്ക്കൊപ്പമുള്ള എന്റെ ആദ്യ സിനിമ. പപ്പയോടൊപ്പം വർക്ക് ചെയ്തത് വളരെ രസകരമായിരുന്നു!! പപ്പ എടുക്കുന്ന ഓരോ ചിത്രത്തിനും നിങ്ങളുടെ ഹൃദയവും ആത്മാവും നൽകൂന്നു എന്ന് എല്ലാവരും പറയുമ്പോൾ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്കിപ്പോൾ അറിയാം. അത് കൊണ്ട് മാത്രമല്ല ഈ സിനിമ എനിക്ക് വളരെ പ്രത്യേകതയുള്ളത്- മാത്തുക്കുട്ടി സേവ്യർ സാറിനെ പോലെയുള്ള തന്റെ ശ്രദ്ധയും സിനിമയോടുള്ള സ്നേഹവും കൊണ്ട് നിറഞ്ഞ ഒരാളുമായി പ്രവർത്തിക്കാനുള്ള ഏറ്റവും പ്രചോദനാത്മകമായ യാത്രയാണിത്. മാർഗനിർദേശത്തിനും ക്ഷമയ്ക്കും നോബിൾ ബാബു തോമസിനും നന്ദി. യാത്ര എത്ര ദുഷ്കരമാണെങ്കിലും സത്യസന്ധതയോടെയും കഠിനാധ്വാനത്തോടെയും പ്രവർത്തിക്കുകയാണെങ്കിൽ അത് മനോഹരമായ യാത്രയായി മാറും എന്നെന്നെ പഠിപ്പിച്ചതിനും നന്ദി. സിനിമ കാണുമ്പോൾ നിങ്ങൾക്കും അങ്ങനെ തോന്നുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു! ഈ യാത്രയ്ക്ക് നന്ദി പപ്പാ’- ജാൻവി കുറിക്കുന്നു.
രാജ്കുമാർ റാവുവിനും വരുൺ ശർമ്മയ്ക്കുമൊപ്പമുള്ള ഹൊറർ കോമഡി റൂഹിയിലാണ് ജാൻവി കപൂർ അവസാനമായി അഭിനയിച്ചത്. 2018-ൽ ഇഷാൻ ഖട്ടറിനൊപ്പം ധടക് എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച നടി, നെറ്റ്ഫ്ലിക്സിന്റെ ഗോസ്റ്റ് സ്റ്റോറീസ്, ഗുഞ്ചൻ സക്സേന: ദി കാർഗിൽ ഗേൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
Story highlights- jhanvi kapoor about mili movie