മേജർ ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ചിത്രം റിലീസിനൊരുങ്ങുന്നു; ശ്രദ്ധനേടി ‘മേജർ’ മേക്കിങ് വിഡിയോ

November 3, 2021

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനെന്ന പേര് അത്രപെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാകില്ല… മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം പറയുന്ന ചിത്രമാണ്സി മേജർ. ശശികിരണ്‍ ടിക്ക സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റിലീസ് നിരവധി തവണ മാറ്റിവെച്ച ചിത്രം ഫെബ്രുവരി 11 മുതലാണ് പ്രേക്ഷകരിലേക്ക് എത്തുക. അതേസമയം ചിത്രത്തിന്റെ മേക്കിങ് വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്. അതിസാഹസീക രംഗങ്ങൾ കോർത്തിണക്കിയതാണ് ചിത്രീകരണ വിഡിയോ.

മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റുമായി ചേര്‍ന്ന് സോണി പിക്‌ചേഴ്‌സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സ് ആണ് മേജർ നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലും മലയാളത്തിലുമായാണ് ചിത്രം ഒരുങ്ങുന്നത്. സന്ദീപ് ഉണ്ണിക്കൃഷ്ണനെ വെള്ളിത്തിരയിൽ എത്തിക്കുന്നത് തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സെഷാണ്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കുന്നതും അദിവി സെഷുതന്നെയാണ്.

Read also: ഇത് പ്രളയത്തിൽ ഒലിച്ചുപോയ വീടല്ല; നദിയിലൂടെ വലിച്ചുനീക്കിയ വീട്, ശ്രദ്ധനേടി വിഡിയോ

മുംബൈ താജ് മഹല്‍ ഹോട്ടല്‍ കേന്ദ്രീകരിച്ച് 2008 നവംബര്‍ 26ന് നടന്ന ഭീകരാക്രമണത്തില്‍ ബന്ദികളാക്കപ്പെട്ട നിരവധി പേരുടെ ജീവന്‍ രക്ഷിച്ചയാളാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍. ഭീകരരില്‍ നിന്നും 14 ബന്ദികളെ രക്ഷിച്ചതിന് ശേഷമായിരുന്നു സന്ദീപ് ഉണ്ണിക്യഷ്ണന്റെ ധീരചരമം.

Read also: അവൻ ഇന്നും ഒറ്റയ്ക്കാണ്…; ഹൃദയംതൊട്ട് ഏകാന്ത ജീവിതം നയിക്കുന്ന ഒരു തിമിംഗലത്തിന്റെ കഥ

കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിലാണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ ജനനം. മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം വെള്ളിത്തിരയിൽ എത്തുമ്പോൾ ഏറെ ആവേശത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. 

Story highlights: major sandeep unnikrishnan biopic making video