അവഗണനകൾക്കും അതിക്രമങ്ങൾക്കുമവസാനം മഞ്ചുനാഥ്‌ ഷെട്ടി മഞ്‍ജമ്മയായി; അറിയാം രാജ്യം പത്മശ്രീ നൽകി ആദരിച്ച ആ കലാകാരിയെ

November 10, 2021

മഞ്ചുനാഥ്‌ ഷെട്ടിയായി ജനിച്ച മഞ്‍ജമ്മ 17 ആം വയസിലാണ് താൻ ഒരു പുരുഷനായി അല്ല സ്ത്രീയായി ജീവിക്കേണ്ടവളാണെന്ന് തിരിച്ചറിഞ്ഞത്. പക്ഷെ ട്രാൻസ്‌ജെൻഡർ ആയതിന്റെ പേരിൽ നിരവധി ഇടങ്ങളിൽ നിന്നും ഒറ്റപ്പെടലും അവഗണനകളും അനുഭവിക്കേണ്ടി വന്നു മഞ്‍ജമ്മയ്ക്ക്. എന്നാൽ എല്ലാ ദുരിതങ്ങൾക്കും ഒടുവിൽ ഇന്നിപ്പോൾ, അറുപതാം വയസിൽ രാജ്യത്തിന്റെ മുഴുവൻ കൈയടി നേടുകയാണ് മഞ്‍ജമ്മ. നാടൻ കലാരംഗത്ത് മഞ്ജമ്മ നൽകുന്ന സംഭാവനകൾ കണക്കിലെടുത്ത് രാജ്യം പത്‌മശ്രീ നൽകിയ ആദരിക്കുകയാണ് മഞ്ജമ്മ ജോഗാതിയെ.

നാടൻ കലാമേഖലയിൽ തന്റേതായ കഴിവ് തെളിയിച്ചതാണ് മഞ്‍ജമ്മ. നാടോടി നർത്തകിയായ മഞ്‍ജമ്മ ജൊഗാതി നൃത്യ, ജനപഥ ​ഗാനങ്ങൾ, ദേവതകളെ പ്രകീർത്തിച്ച് പാടുന്ന ​ഗീതകങ്ങൾ തുടങ്ങി നിരവധി മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. നാടൻ കലാരൂപങ്ങൾക്ക് വേണ്ടി കർണാടക സർക്കാർ രൂപം നൽകിയ കർണാടക ജനപഥ അക്കാദമിയുടെ ആദ്യത്തെ ട്രാൻസ് പ്രസിഡന്റും മഞ്‍ജമ്മയാണ്.

Read also: ആരാണ് രാഷ്ട്രപതിയിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങിയ ആ ഓറഞ്ച് വിൽപ്പനക്കാരൻ…

രാജ്യം മഞ്‍ജമ്മയ്ക്ക് പത്മശ്രീ നൽകി ആദരിക്കുമ്പോൾ നിറഞ്ഞ് കൈയടിക്കുകയാണ് ഇന്ത്യൻ ജനത. പ്രസിഡന്റ് രാംനാഥ്‌ കോവിന്ദിന്റെ കൈയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുന്ന മഞ്‍ജമ്മയുടെ ചിത്രങ്ങളും വിഡിയോകളും ഇതിനോടകം സോഷ്യൽ ഇടങ്ങളുടെയും മനം കവർന്ന് കഴിഞ്ഞു. വേദിയെ തൊഴുത് പ്രസിഡന്റിന് പ്രത്യേക സ്റ്റൈലിൽ ശുഭാശംസ നേർന്നുകൊണ്ടാണ് മഞ്‍ജമ്മ അവാർഡ് ഏറ്റുവാങ്ങുന്നത്.

Story highlights: manjamma padmashree award