കാത്തിരിപ്പിനൊടുവിൽ ചരിത്ര വിസ്മയമാകാൻ മരക്കാർ എത്തുന്നു- ട്രെയ്ലർ എത്തി
മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ മരക്കാർ ഡിസംബർ രണ്ടിന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. വരവറിയിച്ച് ദിവസങ്ങൾക്ക് മുൻപ് തന്നെ ടീസറുകൾ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ, ട്രെയ്ലറും പ്രേക്ഷകരിലേക്ക് എത്തി. വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന ഉറപ്പാണ് രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലർ സമ്മാനിക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും റിലീസിനൊരുങ്ങുന്ന ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. 2017-ൽ ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഈ ഇതിഹാസ കഥ ആവേശത്തിന്റെ അലകൾ ഉണർത്തിയിരുന്നു. നാവിക യോദ്ധാവും സാഹസികനുമായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് പങ്കുവയ്ക്കുന്നത്. മലയാള സിനിമയിലെ മികച്ച മുഖ്യധാരാ സംവിധായകനായ പ്രിയദർശൻ ഒരുക്കുന്ന ചിത്രം വലിയ ആവേശമാണ്അ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത് . മൂന്നു ദേശീയ പുരസ്കാരങ്ങളുമായി പ്രദർശനത്തിന് എത്തുന്ന ചിത്രവും വലിയ പ്രതീക്ഷയാണ് സമ്മാനിക്കുന്നത്.
Read More: ബിസ്കറ്റ് കിങ് രാജൻ പിള്ളയാകാൻ പൃഥ്വിരാജ് സുകുമാരൻ; ബോളിവുഡിൽ ആദ്യ സംവിധാന സംരംഭവുമായി താരം
മരക്കാർ, അറബിക്കടലിന്റെ സിംഹം മലയാളത്തിൽ ഇതുവരെ നിർമ്മിച്ചതിൽവെച്ച് ഏറ്റവും ചെലവേറിയ സിനിമയാണ്. സിനിമയുടെ ബജറ്റ് 100 കോടിയിലധികം വരുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ നാവിക സേനയുടെ മഹത്വത്തിന് വേണ്ടി സമർപ്പിക്കപ്പെട്ടതാണ് ചിത്രം.
Story highlights- marakkar, arabikkadalinte simham trailer