കൂടിവരുന്ന മാനസീക സമ്മർദ്ദം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
പ്രായഭേദമന്യേ ഇക്കാലത്ത് മിക്കവരിലും കണ്ടുവരുന്ന ഒന്നാണ് മാനസിക സമ്മര്‍ദ്ദം. മാറിമാറി വരുന്ന ജീവിതശൈലികളും ജോലിഭാരവും കുടുംബപ്രശ്നങ്ങളുമെല്ലാം ഇന്ന് മനുഷ്യനെ ടെന്‍ഷനിലേക്കും സ്ട്രെസിലേക്കുമെല്ലാം നയിക്കുന്നു. എന്നാല്‍ ഒരു പരിധിവരെ മനസിന്റെ ആരോഗ്യം ഭക്ഷണത്തിലൂടെ ക്രമപ്പെടുത്താന്‍ സാധിക്കും. അത്തരം ചില ഭക്ഷണ പദാര്‍ത്ഥങ്ങളെ പരിചയപ്പെടാം.
ചെറുമത്സങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ തുടങ്ങിയവയെല്ലാം മനസിന്റെ ആരോഗ്യത്തിന് ഗുണം നൽകുന്ന ഭക്ഷണപദാർത്ഥങ്ങളാണ്. മത്സ്യം ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് മാനസിക സമ്മര്‍ദ്ദത്തെ ഒരു പരിധിവരെ കുറയ്ക്കാന്‍ സഹായിക്കും. സാല്‍മണ്‍, മത്തി തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 എന്ന ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത്തരം മീനുകള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുമ്പോള്‍ ഉത്കണ്ഠ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ കുറയ്ക്കാനാകും.
Read also: കാറ്റത്തൊരു മൺകൂട്..കൂട്ടിനൊരു വെൺപ്രാവ്; ഹൃദയം കവർന്ന് ജയസൂര്യയും മഞ്ജു വാര്യരും, ശ്രദ്ധനേടി ഗാനം
കാര്‍ബോഹൈഡ്രേറ്റ് ധാരാളമായി അടങ്ങിയ ഓട്സും ആരോഗ്യത്തിന് നല്ലതാണ്. ഇവ മസ്തിഷ്കത്തിലെ മാനസീക സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ സഹായിക്കുന്ന സെറോടോണിന്റെ ഉത്പാദനത്തെ മെച്ചപ്പെടുത്തുന്നു.ചീരയിലയും മാനസിക സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ചീരയിലയില്‍ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. മാനസിക സമ്മര്‍ദ്ദം മൂലം നഷ്ടപ്പെടുന്ന ശാന്തതയെ വീണ്ടെടുക്കാന്‍ ചീരയിലയിലെ മഗ്നീഷ്യം സഹായിക്കുന്നു. ടെന്‍ഷന്‍ അധികമുള്ള സമയത്ത് മധുര കിഴങ്ങ് കഴിക്കുന്നതും നല്ലതാണ്.
വിറ്റാമിന്‍ ബി ധാരാളമായി അടങ്ങിയ വെണ്ടയ്ക്കയും മാനസിക ആരോഗ്യത്തിന് ഉത്തമമാണ്. വെണ്ടയ്ക്കയിലെ ചില ഘടകം സന്തോഷമുണ്ടാക്കുന്ന ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഡോപാമൈന്റെ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മനസിന് സന്തോഷം ഉണ്ടാകുന്നതുകൊണ്ടുതന്നെ സമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നു. ഇവയെല്ലാം നിത്യേനയുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ ഒരു പരിധി വരെ മനസിനെ അലട്ടുന്ന ടെന്‍ഷനും സ്ട്രെസിനുമെല്ലാം പരിഹാരം കാണാന്‍ സാധിക്കും.
Story highlights; Method to relieve stress