സൂപ്പർഹീറോയായി ടൊവിനോ; ആവേശം നിറച്ച് മിന്നൽ മുരളിയിലെ ഗാനം

November 9, 2021

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നൽ മുരളി. ‘ഗോദ’യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ആസ്വാദകർ. ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഗാനം. മനു മഞ്ജിത്തിന്റെ വരികൾക്ക് സുശ്യൻ ശ്യാം സംഗീതം നൽകി സുശ്യനും മർത്യനും ചേർന്നാലപിച്ചിരിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം നെറ്റ്ഫ്ലിക്സ് റിലീസായാണ് മിന്നൽ മുരളി എത്തുന്നത്. ടൊവിനോ തോമസിന് പുറമെ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. ചിത്രം തെലുങ്കിൽ എത്തുമ്പോൾ മെരുപ്പ് മുരളിയെന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. കന്നഡയിൽ ഇത് മിഞ്ചു മുരളിയെന്നാകും.

Read also; ‘ജയ് ഭീമി’ലെ യഥാർത്ഥ സെൻഗിണി ഇപ്പോഴും ദുരിതത്തിൽ- വീട് വെച്ചുനൽകാൻ രാഘവ ലോറൻസ്

ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുക്കിയ ചിത്രമാണ് മിന്നൽ മുരളി. വി എഫ് എക്‌സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ബാറ്റ്മാൻ, ബാഹുബലി, സുൽത്താൻ എന്നെ ചിത്രങ്ങളിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ് ഒരുക്കുന്നത്. 

Story highlights; Minnal Murali Thee Minnal song