ഹിറ്റ് തെലുങ്ക് ഗാനത്തിന് ചുവടുവെച്ച് നിത്യ ദാസും മകളും- ശ്രദ്ധനേടി വിഡിയോ

November 23, 2021

മലയാളികളുടെ പ്രിയ നായികയാണ് നിത്യ ദാസ്. വിവാഹശേഷം സിനിമയിൽ സജീവമല്ലങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും പരമ്പരകളിലൂടെയുമെല്ലാം നടി സാന്നിധ്യമറിയിക്കുന്നുണ്ട്. ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിൽ വിശേഷങ്ങൾ പങ്കുവെച്ച് നിത്യ ദാസ് എത്തിയ എപ്പിസോഡും വളരെയധികം ശ്രദ്ധ നേടിയിരുന്നു. നിത്യ ദാസിനൊപ്പം മകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.

മകൾക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ നടി ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ അമ്മയും മകളും ചേർന്ന് അവതരിപ്പിച്ച ഒരു നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ആർ ആർ ആർ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനത്തിനാണ് ഇരുവരും ചുവടുവയ്ക്കുന്നത്.

മുൻപും മകൾക്കൊപ്പമുള്ള നൃത്ത വിഡിയോകൾ നിത്യ ദാസ് പങ്കുവെച്ചിട്ടുണ്ട്. രണ്ടു മക്കളാണ് നിത്യ ദാസിന്. സിനിമയിൽ നിന്നും അകന്നു നിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സജീവമാണ് നിത്യ ദാസ്.

Read More: ‘സർക്കാർ ആശുപത്രിയിൽ ആ അഞ്ചു പൊതിച്ചോറിനുവണ്ടി കാത്തിരിക്കുന്നവരുടെ പ്രതീക്ഷയുണ്ടല്ലോ..’- ഹൃദയംതൊട്ട് ‘എല്ലാം ശെരിയാകും’ ടീസർ

ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകർ നെഞ്ചോടുചേർത്ത നടിയാണ് നിത്യ ദാസ്.പറക്കും തളികയിലെ ബസന്തിയെ മലയാള സിനിമ പ്രേമികൾക്ക് മറക്കാനാകില്ല. ബസന്തി എന്ന കഥാപാത്രം ഇന്നും ഹിറ്റാണ്. 2001ൽ ഈ പറക്കും തളിക എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി എത്തിയ നിത്യ ദാസ്, പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു. 2007ൽ റിലീസ് ചെയ്ത സൂര്യ കിരീടം എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ നിത്യ ദാസ് വേഷമിട്ടത്.

Story highlights- nithya das dance with her daughter