‘പ്രിയപ്പെട്ട ചാലു ചേട്ടാ, ഇത് കാണാൻ കാത്തിരിക്കുന്നു’- ‘കുറുപ്പ്’ സിനിമയ്ക്ക് ആശംസയുമായി പ്രണവ് മോഹൻലാൽ

November 4, 2021

മലയാളികൾ ഒന്നടങ്കം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖർ സൽമാൻ നായകനായി എത്തുന്ന കുറുപ്പ്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ പ്രമാദമായ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലർ പ്രേക്ഷകരിലേക്ക് എത്തി. മികച്ച പ്രതികരണം ലഭിക്കുന്ന ട്രെയിലറിന് ആശംസയുമായി എത്തിയിരിക്കുകയാണ് നടൻ പ്രണവ് മോഹൻലാൽ.

സമൂഹമാധ്യമങ്ങളിൽ ഒട്ടും സജീവമല്ലാത്ത പ്രണവ് മോഹൻലാൽ ആദ്യമായാണ് ഒരു സിനിമയെക്കുറിച്ച് പങ്കുവയ്ക്കുന്നത്. ‘പ്രിയപ്പെട്ട ചാലു ചേട്ടാ, ഇത് കാണാൻ കാത്തിരിക്കുന്നു! നിങ്ങൾക്കും ‘കുറുപ്പ്’ ടീമിനും എല്ലാ ആശംസകളും’. പ്രണവ് കുറിക്കുന്നു. മുൻപ് പ്രണവ് നായകനാകുന്ന ഹൃദയം സിനിമയെക്കുറിച്ച് മനോഹരമായ ഒരു കുറിപ്പ് ദുൽഖർ സൽമാൻ പങ്കുവെച്ചിരുന്നു. ഹൃദയത്തിലെ ഹിറ്റായ ദർശന എന്ന ഗാനത്തെ കുറിച്ചാണ് നടൻ പങ്കുവെച്ചത്.

‘ഹൃദയം എന്ന ചിത്രത്തിലെ ദർശന എന്ന ഈ ഗാനം വളരെ ഇഷ്ടമായി. 2022 ജനുവരിയിൽ മെറിലാൻഡ് സിനിമാസിലൂടെ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. എല്ലാ ആശംസകളും അപ്പു (പ്രണവ്)!! സിനിമയിൽ നിങ്ങൾ എന്താണ് ചെയ്തതെന്ന് കാണാൻ എനിക്ക് കാത്തിരിക്കാനാവില്ല. പാട്ടിൽ നിന്ന് ഞാൻ കണ്ടതെല്ലാം കൊള്ളാം !!! നിങ്ങൾ ഒരു വലിയ താരമാകുമെന്ന് ഞാൻ എപ്പോഴും വിശ്വസിക്കുന്നു, നിങ്ങൾ ഏറ്റവും കൂടുതൽ തിളങ്ങുന്നിടം ‘ഹൃദയം’ ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. കൽ-സോൺ (കല്യാണി) നിങ്ങളുടെ ഹൃദയത്തെ ഹൃദയത്തിൽ ഉൾപ്പെടുത്തി എന്നതിൽ എനിക്ക് സംശയമില്ല.. വിനീത്.. നമ്മൾ എപ്പോഴും പരസ്പരം വേരൂന്നിയവരാണ്, ഇത് വിനീതിന്റെ ഏറ്റവും വലിയ ചിത്രമാണെന്നും ഈ ചിത്രം നിങ്ങളുടെ ഇതിനോടകം തന്നെ മികച്ച സിനിമകളുടെ പോർട്ട്‌ഫോളിയോയിൽ കിരീടമണിയുമെന്നും ഞാൻ പ്രാർത്ഥിക്കുന്നു. അജു, വിശാഖ്, ദർശന (ഗാനം നിങ്ങളുടെ പേരാണെന്നത് എത്ര രസകരമാണ്) കൂടാതെ ഹൃദയത്തിന്റെ മുഴുവൻ ടീമും.. നിങ്ങൾ സൃഷ്ടിച്ച കലയും മാജിക്കും കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു’- ദുൽഖർ സൽമാൻ കുറിക്കുന്നു.

Read More: ആ കൊതിയൂറും കേക്കിന് പിന്നിൽ ഒരു കഥയുണ്ട്- ‘തോന്നല്’ കേക്ക് പരിചയപ്പെടുത്തി അഹാന

അതേസമയം, ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ തന്നെയാണ് കുറുപ്പ് സംവിധാനം ചെയ്തിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. 

Story highlights- pranav mohanlal about kurup movie