നൃത്തസംവിധായികയായി അന്ന; ചുവടുവെച്ച് ദേവിക- സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോ

November 4, 2021

ഞാൻ പ്രകാശന് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ജയറാം, മീര ജാസ്മിൻ, ദേവിക എന്നിവരാണ് ചിത്രത്തിൽ വേഷമിടുന്നത്. സിനിമയുടെ നിരവധി ലൊക്കേഷൻ കാഴ്ച്ചകൾ സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അനൂപ് സത്യൻ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, ഒരു നൃത്ത പരിശീലന വിഡിയോ പങ്കുവെച്ചിരിക്കുകയാണ് അനൂപ്.

നർത്തകിയും നടിയുമായ അന്നയാണ് ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിക്കുന്നത്. അന്ന നൃത്തം പഠിപ്പിക്കുന്നതിന്റെയും നടി ദേവിക അതിനനുസരിച്ച് ചുവടുവയ്ക്കുന്നതിന്റെയും വിഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. മീര ജാസ്മിൻ, ഇന്നസെന്റ്, ശ്രീനിവാസൻ, അൽത്താഫ്, ദേവിക എന്നിവരെല്ലാം മേക്കിംഗ് വിഡിയോയിലുണ്ട്.

Read More: ആ കൊതിയൂറും കേക്കിന് പിന്നിൽ ഒരു കഥയുണ്ട്- ‘തോന്നല്’ കേക്ക് പരിചയപ്പെടുത്തി അഹാന

നിരവധി കഥാപാത്രങ്ങളിലൂടെ ഒരുകാലത്ത് മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു മീര ജാസ്മിൻ. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേയ്ക്ക് വന്നിരിക്കുന്ന സിനിമയാണ് സത്യൻ അന്തിക്കാടിന്റേത്. ഒരു ഇന്ത്യൻ പ്രണയകഥ’യുടെ നിർമ്മാതാക്കളായ സെൻട്രൽ പ്രൊഡക്ഷൻസ് ആണ് നിർമ്മാണം. ഡോക്ടർ ഇക്‌ബാൽ കുറ്റിപ്പുറത്തിന്റേതാണ് രചന. എസ്. കുമാർ ആണ് ഛായാഗ്രഹണം.

Story highlights- sathyan anthikkad movie dance practice video