കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനത്തിൽ പള്ളിനടയിൽ പ്രാർത്ഥനയുമായി ഇസഹാക്ക്; ഒപ്പമൊരു കള്ളനോട്ടവും- ചിത്രം
മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബൻ. തന്റെ നാൽപത്തിനാലാം പിറന്നാൾ ഒറ്റ് സിനിമയുടെ ലൊക്കേഷനിലാണ് കുഞ്ചാക്കോ ബോബൻ ആഘോഷമാക്കിയത്. ഒട്ടേറെപ്പേർ നടന് ആശംസയുമായി എത്തിയിരുന്നു. എല്ലാവര്ക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ. ഒറ്റ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളും നാട്ടിലെ കുടുംബാംഗങ്ങളുടെ ചിത്രങ്ങളുമാണ് കുഞ്ചാക്കോ ബോബൻ പങ്കുവെച്ചത്.
കൂട്ടത്തിൽ ശ്രദ്ധനേടിയത് മകൻ ഇസഹാക്കിന്റെയും ഭാര്യ പ്രിയയുടെയും ചിത്രമാണ്. കുഞ്ചാക്കോ ബോബാനറെ പിറന്നാൾ ദിനത്തിൽ പള്ളിയിൽ പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്ന പ്രിയയുടെയും ഇസയുടെയും ചിത്രമാണ് നടൻ പങ്കുവെച്ചിരിക്കുന്നത്. കൈകൂപ്പി പ്രാർത്ഥിക്കുന്നതിനിടയിൽ കള്ളകണ്ണെറിഞ്ഞ് നോക്കുന്ന ഇസഹാക്കിന്റെ ചിത്രം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
Read More: ഹിറ്റായി ‘തോന്നല്’ ഗാനം; സഹോദരിമാർക്കൊപ്പം ചുവടുവെച്ച് അഹാന കൃഷ്ണ- വിഡിയോ
അതേസമയം, മലയാള സിനിമയിൽ രണ്ടു പതിറ്റാണ്ടായി സജീവ സാന്നിധ്യമായ കുഞ്ചാക്കോ ബോബൻ തമിഴകത്തേക്ക് ചുവടുവയ്ക്കുകയാണ് ഒറ്റ് എന്ന ചിത്രത്തിലൂടെ. അരവിന്ദ് സ്വാമിക്കൊപ്പമാണ് കുഞ്ചാക്കോ ബോബൻ ഒറ്റിൽ വേഷമിടുന്നത്. മലയാളത്തിലെയും തമിഴിലെയും പ്രണയ നായകന്മാർ ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഒറ്റിനുണ്ട്.
Story highlights- kunchacko boban sharing priya and izahak’s photo