ഫാഷൻ പാഷനായാൽ.. 100 ആം വയസിലും ഫാഷൻ ലോകത്തെ താരമായ ഐറിസ് മുത്തശ്ശി പറയുന്നു

November 10, 2021

ഫാഷൻ ലോകത്ത് വ്യത്യസ്ത പരീക്ഷണങ്ങളുമായി വന്ന് സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നവരെ നാം കാണാറുണ്ട്. അത്തരത്തിൽ ഫാഷൻ ലോകത്ത് താരമായതാണ് ഐറിസ് അപ്‌ഫെൽ. ഫാഷൻ പാഷനായാൽ പ്രായത്തിനെന്നല്ല ഒന്നിനും നമ്മെ തളർത്താൻ കഴിയില്ലെന്ന് തെളിയിക്കുകയാണ് . 100 ആം വയസിലും ഫാഷൻ ലോകത്തെ താരമായ ഐറിസ് മുത്തശ്ശി. സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധി ആരാധകർ ഉള്ള താരം കൂടിയാണ് ഐറിസ് മുത്തശ്ശി.

ബിസിനസുകാരിയും ഇന്റീരിയർ ഡിസൈനറുമായ ഐറിസ്, ചെറുപ്പം മുതലേ ഫാഷനിൽ താത്പര്യം കാണിച്ച വ്യക്തിയാണ്. അമേരിക്കൻ പ്രസിഡന്റിനടക്കം വസ്ത്രങ്ങൾ ഡിസൈൻ ചെയ്ത് നൽകിയ ആളുകൂടിയാണ് ഐറിസ്. മറ്റുള്ളവർക്ക് വേണ്ടി മനോഹരമായ വസ്ത്രങ്ങൾ ഒരുക്കി കൊടുക്കുന്നതിനിടെയിൽ സ്വന്തമായും ചില പരീക്ഷണങ്ങൾ നടത്തി ശ്രദ്ധ നേടാറുണ്ട് ഐറിസ് മുത്തശ്ശി.

Read also :ആദ്യകാഴ്ചയിൽ ഇത്തിരിക്കുഞ്ഞൻ ലോഹകഷ്ണം; കൃഷിയിടത്തിൽ ബെയ്‌ലിയെ കാത്തിരുന്നത് അപൂർവ സൗഭാഗ്യം

ഐറിസിന്റെ ഓരോ പരീക്ഷണങ്ങളും ഫാഷൻ ലോകത്ത് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ്. ഇതിനിടെ ഇന്റർനാഷ്ണൽ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ മോഡലാകാനുള്ള കരാർ ഒപ്പിട്ടാണ് ഐറിസ് ലോകത്തെ മുഴുവൻ ഞെട്ടിച്ചത്. 97 ആം വയസിലാണ് ഐറിസിനെ തേടി ഈ അവസരം എത്തുന്നത്. അതിന് ശേഷം നിരവധി വമ്പൻ ബ്രാൻഡുകളുടെ മോഡലായി ഐറിസ് പ്രത്യക്ഷപ്പെട്ടു. ഒപ്പം ഫാഷൻ മാഗസിനുകൾ ഫോട്ടോഷൂട്ടിനായി കാത്തിരിക്കുന്ന താരം കൂടിയാണ് ഐറിസ് മുത്തശ്ശി.

Story highlights: story of oldest fashion icon iris apfel