ടൊവിനോ തോമസിനൊപ്പം സൗബിൻ; ലാൽ ജൂനിയർ ചിത്രം ഒരുങ്ങുന്നു

കുറഞ്ഞ കാലയളവിനുള്ളിൽ സിനിമ പ്രേമികളുടെ ഇഷ്ടം കവർന്ന നടനാണ് ടൊവിനോ തോമസ്. താരത്തിന്റെ ഓരോ ചിത്രങ്ങളെയും ആവേശത്തോടെയാണ് സിനിമ ആസ്വാദകർ ഏറ്റെടുക്കുന്നതും. ഇപ്പോഴിതാ ലാൽ ജൂനിയർ സംവിധാനം നിർവഹിക്കുന്ന പുതിയ ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങുകയാണ് ടൊവിനോ തോമസ്. സുനാമിയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ് സുകുമാരൻ സുരാജ് വെഞ്ഞാറന്മൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഡ്രൈവിങ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.
ടൊവിനോ തോമസിനെ കൂടാതെ സൗബിൻ സാഹിറും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബജറ്റിൽ ഒരുക്കുന്ന ചിത്രം ഫീൽ ഗുഡ് എന്റർടൈൻമെന്റ് ആയാണ് ഒരുക്കുന്നത്. സുവിൻ സോമശേഖരൻ തിരക്കഥ ഒരുക്കുന്നു. അതേസമയം ചിത്രത്തിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Read also: ഇത് പ്രളയത്തിൽ ഒലിച്ചുപോയ വീടല്ല; നദിയിലൂടെ വലിച്ചുനീക്കിയ വീട്, ശ്രദ്ധനേടി വിഡിയോ
മിന്നൽ മുരളിയാണ് ടൊവിനോ തോമസിന്റേതായി അണിയറയിൽ റിലീസിനൊരുങ്ങുന്ന ചിത്രം. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ഗോദ എന്ന ചിത്രത്തിന് ശേഷം ബേസിൽ ജോസഫ്- ടൊവിനോ തോമസ് കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ക്രിസ്‌മസ് റിലീസായി ഡിസംബർ 24 മുതലാണ് ചിത്രം കാഴ്ചക്കാരിലേക്ക് എത്തുന്നത്.
Story highlights: Tovino thomas joins with lal junior