‘ഫ്ളവേഴ്സ് ഒരു കോടി’ വേദിയിൽ നാദിറ പറഞ്ഞ ആഗ്രഹം സഫലമാകുന്നു; ട്വന്റിഫോറിൽ വാർത്താ അവതാരകയായി ട്രാൻസ്‌പേഴ്‌സൺ നാദിറ

November 12, 2021

ലോകമലയാളികൾ നെഞ്ചേറ്റിയതാണ് വിജ്ഞാനത്തിനൊപ്പം വിനോദവും പങ്കുവയ്ക്കുന്ന മൈജി ഫ്ളവേഴ്സ് ഒരു കോടി. ഇതിനോടകം നിരവധി മത്സരാർത്ഥികൾ മാറ്റുരച്ച ഒരു കോടി വേദിയിൽ എത്തിയ നാദിറ മെഹറിനെ മലയാളികൾ മറന്നുകാണില്ല. അറിവിന്റെ വേദിയിൽ ജീവിതത്തിൽ നേരിടേണ്ടിവന്ന കയ്പ്പേറിയ അനുഭവങ്ങൾ പങ്കുവെച്ച ട്രാൻസ്‌പേഴ്‌സൺ നാദിറ ട്വന്റിഫോറിൽ വാർത്താ അവതാരകയായി എത്തുന്നു.

ഇന്ന് വൈകുന്നേരം മൂന്ന് മണിയ്ക്കുള്ള പ്രാദേശിക വാർത്തയിലാണ് അവതാരകയായി നാദിറ എത്തുന്നത്. ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ എത്തിയ നാദിറയ്ക്ക് ആർ ശ്രീകണ്ഠൻ നായർ നൽകിയ വാക്കാണ് ഇതോടെ യാഥാർഥ്യമാകുന്നത്. ഒരു കോടി വേദിയിൽ മത്സരാർത്ഥിയായി എത്തിയപ്പോഴാണ് ട്വൻറിഫോറിൽ വാർത്ത വായിക്കണമെന്ന ആഗ്രഹം നാദിറ അറിയിച്ചത്. ഇതോടെ അതിനുള്ള സൗകര്യമൊരുക്കാമെന്നും ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. ആ വാക്കാണ് ഇപ്പോൾ സഫലമാകുന്നത്.

ചെറുപ്പം മുതൽ വാർത്താ അവതരണത്തിൽ താത്പര്യം പ്രകടിപ്പിക്കുന്ന വ്യക്തിയാണ് നാദിറ. ജേണലിസത്തിൽ ബിരുദവും, പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും നേടിയതാണ് നാദിറ. വിവിധയിടങ്ങളിൽ ജെൻഡർ മൈനോരിറ്റിയെ കുറിച്ച് ക്ലാസുകളും എടുക്കാറുള്ള നാദിറ കേരള സർക്കാരിന്റെ റിസോഴ്‌സ് പേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.

Read also: മാതാപിതാക്കളെ കണ്ടെത്താനുള്ള യാത്രക്കിടെ ഫ്ളവേഴ്സ് ഒരു കോടി വേദിയിൽ; പിറന്നാൾ മധുരം സഹോദരിക്കൊപ്പം ഒരുക്കിയതിന്റെ സന്തോഷത്തിൽ വിനയ്, സ്നേഹം നിറച്ചൊരു വിഡിയോ

ചെറുപ്പം മുതൽ കയ്പ്പേറിയ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ നാദിറ, ജെന്ററിന്റെ പേരിൽ വിവിധ ഇടങ്ങളിൽ നിന്നും ഒറ്റപ്പെടലും കളിയാക്കലുകളും അനുഭവിച്ചിട്ടുണ്ട്. ബാല്യത്തിൽ ആൺകുട്ടിയെപോലെ വസ്ത്രം ധരിച്ച് നടക്കുമ്പോഴും ഒരു പെൺകുട്ടിയായി ജീവിക്കണം എനന്നായിരുന്നു നാദിറയുടെ മനസിൽ. സ്കൂളിൽ പഠിക്കുമ്പോൾ മറ്റ് കുട്ടികളിൽ നിന്നുള്ള കളിയാക്കലുകൾ ഭയന്ന് പലപ്പോഴും ക്ലാസിൽ പോകാതെ വീട്ടിലെ മുറിയിൽ ഇരുന്നാണ് പഠിച്ചത്.

Read also; റെയിൽവേ ട്രാക്കിൽ നിന്നും വേസ്റ്റ് ഗ്ലാസുകൾ പെറുക്കി ജീവിതം തുടങ്ങി; ഒരു കോടി വേദിയിൽ നിന്നും ലഭിച്ച തുകയുമായി ആമിനക്കുട്ടിയുടെ ആഗ്രഹം നിറവേറ്റാൻ ഇറങ്ങിയ പൊലീസുകാരൻ…

Story highlights: transperson Nadira in Twenty four news