ടൊവിനോ തോമസും കീർത്തി സുരേഷും ഒന്നിക്കുന്ന ‘വാശി’- ലൊക്കേഷൻ ചിത്രം പങ്കുവെച്ച് താരങ്ങൾ

കീർത്തി സുരേഷും ടൊവിനോ തോമസും ഒന്നിക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘വാശി’ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടൻ ടൊവിനോ തോമസ്. ‘ഒരു പുതിയ തുടക്കവും പുതിയ യാത്രയുമായി മാസാവസാനം’. സെറ്റിൽ നിന്നുള്ള വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് കീർത്തി സുരേഷും കുറിക്കുന്നു.
വിഷ്ണു ജി രാഘവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘വാശി’. ദേശീയ അവാർഡ് ജേതാവായ നടി കീർത്തി സുരേഷും ടൊവിനോ തോമസും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് വാശി. കീർത്തി സുരേഷ് നായികയായി ഒരു മലയാള സിനിമ റിലീസ് ചെയ്തിട്ട് ഏഴ് വർഷത്തിലേറെയായി. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാലിന്റെ വരാനിരിക്കുന്ന മരക്കാറിലും നടി ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
Read More: കമൽ ഹാസന്റെ ശബ്ദത്തിന് ഇതിലും മികച്ചൊരു അനുകരണമില്ല- അനീഷ് രവിയ്ക്ക് കൈയടി
രജനികാന്ത് അഭിനയിച്ച ‘അണ്ണാത്തെ’ എന്ന തമിഴ് ചിത്രമാണ് കീർത്തി സുരേഷിന്റെ ഏറ്റവും പുതിയ റിലീസ്. തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ചിത്രം. അതേസമയം, മനു അശോകൻ സംവിധാനം ചെയ്ത ത്രില്ലറായ കാണെക്കാണെ എന്ന ചിത്രമാണ് ടൊവിനോ തോമസിന്റെ അവസാന റിലീസ്. ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന മിന്നൽ മുരളി എന്ന ചിത്രമാണ് ടൊവിനോ നായകനായി റിലീസിന് ഒരുങ്ങുന്നത്.
Story highlights- vashi movie location stills