എൺപതുകളിലെ നായിക ശാരി വീണ്ടും സിനിമയിലേക്ക്- ‘വിഡ്‌ഢികളുടെ മാഷ്’ ഒരുങ്ങുന്നു
പൂച്ചകണ്ണുകളുള്ള നായികമാർ മലയാളത്തിൽ സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു. അന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാരി. എൺപതുകളിൽ മലയാള സിനിമയിൽ സജീവമായിരുന്ന ശാരി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സ്ക്രീനിലേക്ക് മടങ്ങിയെത്തുകയാണ്. വിഡ്‌ഢികളുടെ മാഷ് എന്ന ചിത്രത്തിലൂടയാണ് നടി അഭിനയത്തിൽ സജീവമാകുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.
നടി ശാരി, പ്രൊഡക്ഷൻ ഡിസൈനർ ബാദുഷ എൻ എം, ദേവ് മോഹൻ, വിഷ്ണു ഗോവിന്ദൻ, ബിലഹരി, സുരഭി ലക്ഷ്മി, വി കെ പ്രകാശ്, പ്രജേഷ് സേനൻ, അഞ്ജലി നായർ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്.
Read More: ദീപക് ദേവിന്റെ കൈകളിലിരുന്ന് മേഘ്‌നക്കുട്ടി പാടി; അതിമനോഹരം ഈ കാഴ്ച
നവാഗതനായ അനീഷ് VA യുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദിലീപ് മോഹൻ, അഞ്ജലി നായർ , ശാരി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ദിലീപ് മോഹൻ തന്നെ കഥയും തിരക്കഥയും എഴുതിയ ചിത്രത്തിൽ മണിയൻപിള്ള രാജു , അനീഷ് ഗോപാൽ, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ, നിർമ്മൽ പാലാഴി, രാജേഷ് പറവൂർ എന്നിവരും അഖിൽ സി. ജെ, സ്‌റ്റീവ് , ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട് , അമേയ തുമ്പി എന്നീ സോഷ്യൽ മീഡിയ താരങ്ങളും അണിനിരക്കുന്നു. ബിജിബാൽ സംഗീതം ഒരുക്കിയിരിക്കുന്ന സിനിമയിൽ റഫീഖ് അഹമ്മദിന്റെ വരികൾ ആലപിച്ചിരിക്കുന്നത് കെ എസ് ചിത്രയും, സൂരജ് സന്തോഷുമാണ്. മാഫിയ ശശി സംഘട്ടനം ഒരുക്കിയിരിക്കുന്നു. ബാംഗ്ലൂരിലെ പ്രൊഡക്ഷൻ കമ്പനിയായ ബാക്ക് ബെഞ്ചേഴ്സ് ഡ്രാമയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.
Story highlights- viddikalude mash first look poster