20 ലക്ഷം രൂപയുടെ മത്തങ്ങയോ..? ചർച്ചയായി ലോകത്തിലെ ഏറ്റവും വിലയേറിയ പഴം
നമ്മുടെ നാട്ടിൽ വളരെ സുലഭമാണ് മത്തങ്ങ. കിലോയ്ക്ക് 25, അല്ലെങ്കിൽ 30 രൂപ മാത്രമാണ് മത്തങ്ങയ്ക്ക് വിലവരുന്നത്. എന്നാൽ 20 ലക്ഷം രൂപ വിലമതിക്കുന്ന ഒരു മത്തങ്ങയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടുന്നത്. ഒരു മത്തങ്ങയ്ക്ക് ഇത്രയധികം വിലവരുമോ എന്ന് ചിന്തിക്കുന്നവർ ഉണ്ടെങ്കിൽ, യുബാരി മെലൺ എന്ന മത്തങ്ങ വിഭാഗത്തിൽപ്പെട്ട പഴത്തിനാണ് ഇത്രയധികം രൂപ വിലവരുന്നത്.
ഈ പഴം സുലഭമായി കണ്ടുവരുന്നത് ജപ്പാനിലാണ്. അത് മാത്രമല്ല ലോകത്ത് മറ്റെവിടെയും ഇതുവരെ ഈ പഴം കണ്ടിട്ടുമില്ല. ജപ്പാനിലെ യുബാരി എന്ന സ്ഥലത്താണ് ഇത് കൃഷി ചെയ്തിരുന്നത്. അതിനാലാണ് യുബാരി മെലൺ എന്ന പേര് ഈ പഴത്തിന് വന്നതും. ലോകത്ത് മറ്റെവിടെയും ലഭ്യമാകാത്തത് തന്നെയാണ് ഈ പഴത്തെ ഇത്രയധികം വിലയേറിയതാക്കി മാറ്റുന്നതും. അതിന് പുറമെ കിലോയ്ക്ക് 20 ലക്ഷത്തോളം വിലവരുന്ന ഈ പഴം ജപ്പാനിലെ കടകളിൽ നിന്നും വാങ്ങാനും കഴിയില്ല.
യുബാരി മെലൺ കൃഷി ചെയ്യുന്ന കർഷകരിൽ നിന്നും നേരിട്ടോ, അല്ലെങ്കിൽ കർഷകരിൽ നിന്ന് ലേലത്തിൽ പഴങ്ങൾ വാങ്ങിക്കുന്ന സ്റ്റോറുകളിൽ നിന്നോ മാത്രമേ ഈ പഴങ്ങൾ വാങ്ങിക്കാൻ സാധിക്കുകയുള്ളു. വളരെ സമ്പന്നരായവർ മാത്രമാണ് ഈ പഴത്തിന് ആവശ്യക്കാർ. അതുകൊണ്ടുതന്നെ ഇത് കൃഷി ചെയ്യുന്നത് വീടുകളിലെ പ്രത്യേക കൃഷിയിടങ്ങളിലാണ്.
Read also; യവനസുന്ദരി… പാട്ട് വേദിയുടെ ഹൃദയം കവർന്ന് ഒരു കൊച്ചുമിടുക്കി, ക്യൂട്ട് വിഡിയോ
യുബാരി മത്തങ്ങയുടെ ഓരോ കായ്ഫലവും പൂർണവളർച്ചയെത്താൻ 100 ദിവസത്തോളം എടുക്കും. അതുകൊണ്ടുതന്നെ അതീവശ്രദ്ധയോടെയാണ് ഈ ഫലം കൃഷി ചെയ്തെടുക്കുന്നത്. വർഷത്തിൽ ഏത് സമയത്തും ഏത് കാലാവസ്ഥയിലും ഇത് ഫലം കായ്ക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
Story highlights; Worlds most expensive fruit