യവനസുന്ദരി… പാട്ട് വേദിയുടെ ഹൃദയം കവർന്ന് ഒരു കൊച്ചുമിടുക്കി, ക്യൂട്ട് വിഡിയോ

November 6, 2021

ഈ പാട്ട് ഇത്രയും ക്യൂട്ടായി ഇതിന് മുൻപ് ആരും കേട്ടുകാണില്ല…അത്രമേൽ മനോഹരമായാണ് മലയാളികളുടെ എക്കാലത്തെയും പ്രിയഗാനം യുവനസുന്ദരിയുമായി ധ്വനി എന്ന കൊച്ചുമിടുക്കി എത്തുന്നത്. നിഷ്കളങ്കമായ ആലാപനം കൊണ്ടും അതിമനോഹരമായ താളം കൊണ്ടും പാട്ട് വേദിയെ അത്ഭുതപ്പെടുത്തുകയാണ് ഈ കൊച്ചുബാലിക. കുഞ്ഞുപ്രായത്തിനുള്ളിൽ നിരവധി പാട്ടുകൾ അതിഗംഭീരമായി പാടി സോഷ്യൽ ഇടങ്ങളിൽ വൈറലായതാണ് ധ്വനി ഹേമന്ത്.

കുട്ടിപ്പാട്ടുകാർ മാറ്റുരയ്ക്കുന്ന ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ എത്തിയതാണ് ധ്വനി എന്ന കൊച്ചുമിടുക്കിയും. പ്രിയപ്പെട്ട പാട്ടുകാർക്കൊപ്പം അതിമനോഹരമായ പാട്ടുകൾ പാടിയ ഈ കൊച്ചുമിടുക്കി പാട്ട് വേദിയുടെ സ്നേഹ സമ്മാനങ്ങളും ഇഷ്ടങ്ങളും കവർന്നെടുത്തു. പാട്ട് വേദിയിലെ വിധികർത്താക്കളുടെ മുഴുവൻ ഹൃദയം കവർന്നുകൊണ്ട് ‘യവനസുന്ദരി സ്വീകരിക്കുകി പവിഴമല്ലിക പൂവുകള്‍..’ എന്ന ഗാനവും ഈ കൊച്ചുമിടുക്കി പാടുന്നുണ്ട്. ഈ പാട്ട് ഇതിലും ക്യൂട്ടായി ആർക്കും പാടാൻ കഴിയില്ല എന്നാണ് പാട്ട് കേൾക്കുന്നവർ അഭിപ്രായപ്പെടുന്നത്.

Read also; മനസ് കീഴടക്കി പ്രണവും ദർശനയും; ഹൃദയം ചിത്രത്തിലെ രംഗം പുറത്തുവിട്ട് മോഹൻലാൽ

വയലാർ രാമവർമ്മയുടെ വരികൾക്ക് ദേവരാജൻ മാസ്റ്റർ സംഗീതം നൽകി കെ ജെ യേശുദാസ്, ബി വസന്ത എന്നിവർ ചേർന്ന് ആലപിച്ചതാണ് യവനസുന്ദരി എന്ന ഗാനം.

Story highlights: Little girl sings yavanasundari amazingly