കേരളത്തിൽ 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു, 7 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

കേരളത്തിൽ 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. ഇതോടെ സംസ്ഥാനത്ത് ആകെ 107 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 7 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
അതേസമയം രാജ്യത്ത് ഒമിക്രോൺ കേസുകൾ കുതിച്ചുയരുകയാണ്. 1270 പേർക്കാണ് ഇന്ത്യയിൽ ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിലാണ് ഏറ്റവുമധികം രോഗബാധിതർ ഉള്ളത്. രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഡൽഹിയും മൂന്നാം സ്ഥാനത്ത് കേരളവുമാണ്.
Read also: സമീപകാല രാഷ്ട്രീയ ചിരി കാഴ്ചകളുമായി ‘ആനപോലൊരു വണ്ടി..’; ശ്രദ്ധനേടി ‘ഒരു താത്വിക അവലോകന’ത്തിലെ ഗാനം
കേരളത്തിലെ ജില്ല തിരിച്ചുള്ള ഒമിക്രോൺ കണക്കുകൾ:
എറണാകുളം 37, തിരുവനന്തപുരം 26, കൊല്ലം 11, തൃശൂര്‍ 9, പത്തനംതിട്ട 5, ആലപ്പുഴ 5, കണ്ണൂര്‍ 4, കോട്ടയം 3, മലപ്പുറം 3, പാലക്കാട് 2, കോഴിക്കോട് 1, ഇടുക്കി 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
Story highlights; 44 omicron cases in kerala