പ്രായം ഒരു പ്രശ്നമേയല്ല; എഴുപത്തിരണ്ടാം വയസിൽ സെറ്റുസാരിയുടുത്ത് സിപ്‌ലൈൻ ചെയ്യുന്ന മലയാളി മുത്തശ്ശി- വിഡിയോ
ചെറുപ്പത്തിൽ ഭയംകൊണ്ട് അകറ്റിനിർത്തി പലകാര്യങ്ങളും ആളുകൾ മുതിർന്നു കഴിയുമ്പോൾ ഒന്ന് പരീക്ഷിച്ചുനോക്കാറുണ്ട്. പലപ്പോഴും ആളുകൾ അവരുടെ വാർധക്യത്തിൽ സാഹസിക വിനോദങ്ങളും മറ്റും പരീക്ഷിക്കാറുണ്ട്. പ്രായമൊരു തടസമയാകാറില്ല ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ.
അറുപതുകഴിഞ്ഞാൽ പിന്നെ ആളുകൾ അകന്നു നിൽക്കുന്ന സാഹസികതകൾ അനായാസം ചെയ്യുന്നവരെ കാണാം. അടുത്ത കാലത്ത് നമ്മൾ സമൂഹമാധ്യമങ്ങളിൽ കണ്ട എല്ലാ കഥകൾക്കും പിന്നിൽ പ്രായം ഒന്നിനും അതിരല്ല എന്ന പ്രത്യേകതയുണ്ട്. ഇപ്പോഴിതാ, കേരളത്തിൽ നിന്നും ഒരു മുത്തശ്ശി സിപ്‌ലൈൻ നടത്തുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്.
പാലക്കാട്ടുള്ള ഒരു പാർക്കിൽ യാതൊരു ഭയവുമില്ലാതെ സിപ്‌ലൈൻ ചെയ്‌തത് 72 കാരിയായ ഒരു മുത്തശ്ശിയാണ്. പാർക്കിൽ നടക്കാനിറങ്ങിയതാണ് മുത്തശ്ശി. സിപ്‌ലൈൻ കണ്ടപ്പോൾ പരീക്ഷിച്ചുനോക്കാം എന്നായി കക്ഷി. പലരും പേടിയോടെ നോക്കിനിന്നപ്പോൾ ധൈര്യപൂർവ്വം മുത്തശ്ശി സ്വന്തമായി സവാരി പൂർത്തിയാക്കാൻ പ്ലാറ്റ്ഫോമിലേക്ക് കയറി.
Read Also: കരോൾ ഗാനങ്ങളുമായി ക്രിസ്മസ് ആഘോഷമാക്കി സ്റ്റാർ മാജിക് ചിരിതാരങ്ങൾ- വിഡിയോ
സേഫ്റ്റി ഗിയർ ഉപയോഗിച്ച് സീറ്റിൽ കേരളസാരീ ഉടുത്ത് ഇരിക്കുമ്പോൾ സന്തോഷവതിയാണ് ഈ മുത്തശ്ശി.
‘എനിക്ക് ഒട്ടും ഭയമില്ല…എനിക്കത് ഇഷ്ടപ്പെട്ടു. ഇത് രസകരമായിരുന്നു, എന്നാണ് സവാരിക്ക് ശേഷം മുത്തശ്ശി പറഞ്ഞത്. ‘യാത്ര പ്രേമികൾ’ എന്ന ഇൻസ്റ്റാഗ്രാം പേജിൽ ആണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പാറു അമ്മ എന്ന മുത്തശ്ശിയാണ് വിഡിയോയിൽ ഉള്ളത്.
Story highlights- 72-year-old Kerala woman ziplines