കരോൾ ഗാനങ്ങളുമായി ക്രിസ്മസ് ആഘോഷമാക്കി സ്റ്റാർ മാജിക് ചിരിതാരങ്ങൾ- വിഡിയോ

December 27, 2021

രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് കൗതുകമുണർത്തുന്ന രീതിയിൽ ഓരോ ആഘോഷങ്ങളും മാറ്റേറുന്നതാക്കി മാറ്റാറുണ്ട് സ്റ്റാർ മാജിക് ടീം. ക്രിസ്മസ് ദിനത്തിലും ഈ പതിവ് തെറ്റിക്കാതെ ആഘോഷമാക്കിയിരിക്കുകയാണ് ചിരി താരങ്ങൾ.

മലയാളത്തിലെ പ്രശസ്ത കരോൾ ഗാനങ്ങളുമായാണ് താരങ്ങൾ എത്തിയത്. ലക്ഷ്മി നക്ഷത്രയ്‌ക്കൊപ്പം ബിനു അടിമാലി, ഉല്ലാസ് പന്തളം, അനു, ഷിയാസ് തുടങ്ങി എല്ലാ താരങ്ങളും ചേർന്നാണ് കരോൾ ഗാനങ്ങൾ ആലപിച്ചത്. ജനപ്രിയ ഗെയിം ഷോയായ ‘സ്റ്റാർ മാജിക്’ രസകരമായ ഗെയിമുകളും സെലിബ്രിറ്റി എൻട്രികളും കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയാണ് മുന്നേറുന്നത്.

Read Also: ആലിയുടെ കവിതകൾ ഇനി പുസ്തകരൂപത്തിൽ- മകൾക്കായി സുപ്രിയ ഒരുക്കിയ ക്രിസ്മസ് സമ്മാനം

പാട്ടും ഡാൻസും സ്കിറ്റും ഗെയിമുകളുമൊക്കെയായി ഉത്സവപ്രതീതിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക്കിലെ ഓരോ എപ്പിസോഡുകളും പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. 

Story highlights- star magic team carol singing