നടൻ ജി കെ പിള്ള അന്തരിച്ചു

December 31, 2021

പ്രശസ്ത സിനിമ- സീരിയൽ താരം ജി കെ പിള്ള അന്തരിച്ചു. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം. തിരുവനന്തപുരം മെഡിക്കൽ കോളജിൽ വെച്ച് രാവിലെ എട്ടരയോടെയായിരുന്നു അന്ത്യം. 300 ലധികം സിനിമകളിൽ അഭിനയിച്ച താരം വില്ലൻ വേഷങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

1954ൽ പുറത്തിറങ്ങിയ സ്നേഹസീമയാണ് ആദ്യ ചിത്രം. 1958ൽ പുറത്തിറങ്ങിയ ‘നായരു പിടിച്ച പുലിവാലി’ലൂടെയാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഇടക്കാലത്ത് സിനിമയിൽ നിന്നും വിട്ട് നിന്ന താരം പിന്നീട് സീരിയലിലും സജീവ സാന്നിധ്യമായിരുന്നു.

Read also; 2021 ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് ഈ വ്യക്തിയെ

സ്‌നാപക യോഹന്നാൻ, തുമ്പോലാർച്ച, ലൈറ്റ് ഹൗസ്, കണ്ണൂർ ഡീലക്‌സ്, സ്ഥാനാർഥി സാറാമ്മ, കാര്യസ്ഥൻ എന്നിവയാണ് പ്രധാന ചിത്രങ്ങൾ.

Story highlights: Actor GK Pillai Passed away