നടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ വിവാഹിതയായി
മലയാളികളുടെ പ്രിയനടൻ റഹ്മാന്റെ മകൾ റുഷ്ദ റഹ്മാൻ വിവാഹിതയായി. അൽതാഫ് നവാബാണ് റുഷ്ദയുടെ വരൻ. മലയാളം- തമിഴ് സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, സംഗീത സംവിധായകൻ എ ആർ റഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹസൽക്കര ചടങ്ങുകൾ നടന്നത് ചെന്നൈയിലായിരുന്നു. തമിഴ്നാട് ആരോഗ്യ കുടുംബക്ഷേമ മന്ത്രി എം സുബ്രഹ്മണ്യനും സ്വീകരണ ചടങ്ങിൽ സന്നിഹിതനായിരുന്നു.
റുഷ്ദയെ കൂടാതെ അലീഷാ എന്ന മകളും റഹ്മാനുണ്ട്. എ.ആർ.റഹ്മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരിയായ മെഹറുന്നീസയാണ് റഹ്മാന്റെ ഭാര്യ. ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു റഹ്മാൻ. മലയാളത്തിൽ കൂടുതലും സഹതാരമായാണ് തിളങ്ങിയതെങ്കിലും തമിഴിൽ നായക വേഷങ്ങളാണ് ചെയ്തിരുന്നത്. 1980കളായിരുന്നു റഹ്മാന്റെ സജീവ കാലഘട്ടം. ഇപ്പോൾ വീണ്ടും മികച്ച വേഷങ്ങളിൽ സിനിമയിൽ തിരക്കേറുകയാണ് റഹ്മാന്.
നായകനായി തന്നെയാണ് അദ്ദേഹം രണ്ടാം വരവിൽ ശക്തമായ തിരിച്ചുവരവ് നടത്തുന്നത്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ’, ജയം രവിയുടെ ‘ജന ഗണ മന’, വിശാലിന്റെ ‘തുപ്പരിവാളൻ 2’, ‘ഓപ്പറേഷൻ അരപൈമ’, ‘നാടക മേടൈ’, ‘സർവ്വാധികാരി’ എന്നീ ചിത്രങ്ങളിലും റഹ്മാൻ വേഷമിടുന്നുണ്ട്.
Read More: അമ്മയ്ക്കൊപ്പം മനോഹര ചുവടുകളുമായി വൃദ്ധിക്കുട്ടി; ഒപ്പം അച്ഛനും കുഞ്ഞനിയനും- വിഡിയോ
തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് റഹ്മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്മാൻ.
Story highlights- actor rahman’s daughter rushda rahman wedding