ലോകോത്തര പ്രകടനത്തിന് ശേഷം ടീമിലിടമില്ലാതെ അജാസ് പട്ടേൽ: ബംഗ്ലാദേശിനെതിരെയുള്ള ന്യൂസിലൻഡ് പരമ്പരയ്ക്ക് താരം ഇല്ല
കായിക ലോകം അമ്പരന്നുപോയ വാർത്തയാണ് അജാസ് പട്ടേലിന്റേത്. ഇന്ത്യൻ മണ്ണിൽ സ്പിൻ ബൗളിങ്ങിനെ നന്നായി കളിക്കാനറിയുന്ന ഇന്ത്യൻ ബാറ്റർമാറെ എറിഞ്ഞൊതുക്കി, ഒരു ഇന്നിങ്സിലെ 10 വിക്കറ്റും സ്വന്തമാക്കി ചരിത്രം കുറിച്ച അജാസ് പട്ടേലിന് ഇൻഡ്യൻ പര്യടനത്തിന് ശേഷം നടക്കാൻ പോകുന്ന ന്യൂസിലൻഡിന്റെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ ഇടം കിട്ടിയില്ല.
ഇന്നിങ്സിലെ 10 വിക്കറ്റും സ്വന്തമാക്കുയെന്ന അത്ഭുത പ്രകടത്തിന് ശേഷം ടീമിൽ സ്ഥിരം സാന്നിധ്യമാകുമെന്ന് കരുതിയടത്ത് നിന്നാണ് 13 അംഗ ടീമിൽ പോലും അജാസിന് ഇടം ലഭിക്കാതെ പോയതെന്നത് അത്ഭുതത്തിന് മുകളിലൊരു അത്ഭുതമാകുകയാണ് . മൗണ്ട് മൗഗനുയിലും ക്രൈസ്റ്റ് ചർച്ചിലുമായി നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റുകളിലേക്ക് പേസ് ബൗളർമാർക്കാണ് കൂടുതൽ പരിഗണ നൽകിയിരിക്കുന്നത്. അജാസിനെ പരിഗണിക്കാത്തത് സാമൂഹിക മാധ്യമങ്ങളിൽ ഇതിനോടകം ചർച്ചയായി കഴിഞ്ഞിട്ടുണ്ട്.
2016 ൽ ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ച്വറി നേടിയിട്ടും പിന്നീട് ഇന്ത്യൻ ടീമിൽ ഇടം പിടിക്കാതെ പോയ കരുൺ നായരുമായാണ് അജാസിനെ ടീമിൽ ഇടം പിടിക്കാത്തതിനെ ചൊല്ലി എല്ലാവരും താരതമ്യം ചെയ്യുന്നത് . എന്തായാലും ചരിത്രത്തിലെ എറ്റവും വലിയ പ്രകടനത്തിന് ശേഷം അജാസിന് ഇങ്ങനെ ഒരു അവസ്ഥയുണ്ടായത് കായികലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.
Story highlights- Ajaz Patel dropped from NZ squad for upcoming Bangladesh Tests