‘നൈറ്റ് ഡ്രൈവി’ൽ പ്രധാന കഥാപാത്രങ്ങളായി മലയാളികളുടെ പ്രിയതാരങ്ങളായ അന്ന ബെന്നും റോഷൻ മാത്യുവും

December 10, 2021

മലയാളികളുടെ പ്രിയതാരങ്ങളായ അന്ന ബെന്നും റോഷൻ മാത്യുവും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ഒരുങ്ങുന്നു. നൈറ്റ് ഡ്രൈവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖാണ്. ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരനും ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം സംയോജനം നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ളയാണ്. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന ചിത്രം തിയേറ്ററിലൂടെയായിരിക്കും പ്രേക്ഷകരിലേക്കെത്തുക.

മലയാളത്തിന് പുറമെ ബോളിവുഡ് ചിത്രങ്ങളിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് റോഷൻ മാത്യു. ‘കുരുതി’യാണ് റോഷന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് സുകുമാരൻ, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ അഭിനയിച്ച മറ്റ് കഥാപാത്രങ്ങൾ. മനു വാര്യരാണ് ചിത്രം സംവിധാനം നിർവഹിച്ചത്.

Read also: എഴുതിയതാണെന്ന് വിശ്വസിക്കാനാകില്ല, അത്രക്ക് മനോഹരം; മികവാർന്ന കൈയക്ഷരത്തിലൂടെ കൈയടി നേടി യുവതി- വിഡിയോ

അന്ന ബെന്നിന്റേതായി അവസാനം പ്രേക്ഷകരിലേക്കെത്തിയത് സാറാസ് ആണ്. സണ്ണി വെയ്ൻ, ബെന്നി പി നായരമ്പലം എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ജൂഡ് ആന്റണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ ബേബി മോളായി എത്തി പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടിയ താരമാണ് അന്ന ബെന്‍. താരം നായികയായെത്തിയ ‘ഹെലെന്‍, കപ്പേള എന്നീ ചിത്രങ്ങളും തിയേറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി. കുറഞ്ഞ കാലയളവിനുള്ളിൽ പ്രേക്ഷക സ്വീകാര്യയായി മാറിയ താരം.

Story highlights; Anna Ben and Roshan Starring Night Drive