‘അഗസ്ത്യപൂവിൽ മുട്ട പൊട്ടിത്തെറിച്ചത്’- സ്പെഷ്യൽ വിഭവവുമായി ചിരിവേദിയിൽ അനു

December 3, 2021

രസകരമായ നിമിഷങ്ങൾ എന്നും മലയാളികൾക്ക് സമ്മാനിക്കുന്ന ജനപ്രിയ ഷോയാണ് സ്റ്റാർ മാജിക്. അഭിനയ രംഗത്തെയും സമൂഹമാധ്യമങ്ങളിലെയും താരങ്ങളാണ് ഫ്‌ളവേഴ്‌സ് ടി വി ഒരുക്കുന്ന സ്റ്റാർ മാജിക്കിൽ അണിനിരക്കുന്നത്. സീരിയൽ രംഗത്ത് നിന്നും എത്തിയ അഭിനേതാക്കൾക്കും ഒട്ടേറെ ആരാധകരെ സമ്മാനിച്ചത് സ്റ്റാർ മാജിക് വേദിയാണ്. മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ നടി അനു സ്റ്റാർ മാജിക്കിലൂടെയാണ് കൂടുതൽ ശ്രദ്ധേയയായത്.

ഇപ്പോഴിതാ, സ്റ്റാർ മാജിക്കിലൂടെ ശ്രദ്ധേയമാകുകയാണ് അനുവിന്റെ പാചക വിശേഷം. അഗസ്ത്യ പൂവിൽ മുട്ട പൊട്ടിത്തെറിച്ചത് എന്ന വിഭവമുണ്ടാക്കുന്ന വിധമാണ് അനു പങ്കുവയ്ക്കുന്നത്. അഭിനയത്തിലൂടെയാണ് അനു വിഭവം തയ്യാറാക്കുന്നത് പ്രേക്ഷകർക്കായി വിവരിക്കുന്നത്. രസകരമായ കമന്റുകളാണ് വിഡിയോക്ക് ലഭിക്കുന്നത്.

Read More: സൗന്ദര്യ കിരീടംചൂടി മകൾ- ഹൃദയംതൊടുന്ന കുറിപ്പുമായി ആശ ശരത്ത്

സ്റ്റാർ മാജിക് ഷോയിലൂടെയും മിനി സ്‌ക്രീൻ പരമ്പരകളിലെ അനുജത്തി കുട്ടിയായും എത്തിയ അനുമോൾ ഇന്ന് പ്രേക്ഷകരുടെ വീട്ടിലെ അംഗത്തെപോലെയാണ്. ആരാധകർ തന്നെ ഇക്കാര്യം സോഷ്യൽ മീഡിയ വഴി പറയാറുണ്ട്. അടുത്തിടെ മീശ മാധവൻ എന്ന സിനിമയിലെ ‘മീശക്കാരൻ മാധവന് ദോശ തിന്നാൻ ആശാ..’ എന്ന ഗാനത്തിന് അനുവും കൊല്ലം ഷാഫിയും ചുവടുവയ്ക്കുന്നത് ശ്രദ്ധനേടിയിരുന്നു. അനു ചിത്രത്തിൽ കാവ്യ മാധവൻ അണിഞ്ഞിരിക്കുന്ന വേഷവിധാനത്തോടെയാണ് എത്തിയത്. ഷാഫി ദിലീപിന്റെ ലുക്കും അനുകരിക്കുന്നു. രസകരമായ വിഡിയോ ഇൻസ്റാഗ്രാമിലാണ്‌ ശ്രദ്ധനേടുന്നത്.

Story highlights- anu s kartha’s special food recipe