സൗന്ദര്യ കിരീടംചൂടി മകൾ- ഹൃദയംതൊടുന്ന കുറിപ്പുമായി ആശ ശരത്ത്

December 3, 2021

മലയാളികളുടെ പ്രിയനായികയാണ് ആശ ശരത്ത്. ടെലിവിഷൻ പരമ്പരയിൽ നിന്നും സിനിമയിലേക്ക് എത്തിയവരിൽ ശ്രദ്ധേയയാണ് താരം. ആശ ശരത്തിനു പിന്നാലെ മകൾ ഉത്തരയും അഭിനയലോകത്തേക്ക് ചുവടുവെച്ചുകഴിഞ്ഞു. ഇപ്പോഴിതാ, മകൾ വലിയൊരു വിജയം കൈവരിച്ച സന്തോഷത്തിലാണ് നടി. സൗന്ദര്യ മത്സരത്തിൽ മകൾ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട സന്തോഷമാണ് ആശ ശരത്ത് പങ്കുവയ്ക്കുന്നത്.

‘റാംപിലെ ആത്മവിശ്വാസത്തോടെയുള്ള അവളുടെ ചുവടുകൾ കാണുമ്പോൾ ഒരുപാട് സന്തോഷം. ജയവും തോൽവിയും ഉണ്ടാകും. എന്നാൽ മത്സങ്ങളിൽ പങ്കാളിത്തവും അതിലൂടെ ആത്മവിശ്വാസം വളർത്തിയെടുക്കലുമാണ് പ്രധാനം എന്റെ മകളിൽ അത് പ്രതിഫലിച്ചതിൽ ഞാൻ സന്തുഷ്ടയാണ്. ഈ സൗന്ദര്യ മത്സരത്തിലൂടെ ‘ഗാർഹിക പീഡനത്തിനും കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിനും നോ പറയുക’ എന്ന തീം എടുത്തുകാണിക്കുകയും അതിലൂടെ ഈ സന്ദേശം പ്രചരിപ്പിക്കാൻ സഹായിക്കുകയും ചെയ്തു. റാംപിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.- ആശ ശരത്ത് കുറിക്കുന്നു.

Read More: ഇനി ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കാൻ പഠിക്കാം, KENME online English- ലൂടെ

ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ പ്രിയപ്പെട്ട താരമാണ് ആശ ശരത്ത്. പരിശീലനം സിദ്ധിച്ച ഒരു നർത്തകി എന്ന നിലയിലും ശ്രദ്ധേയയാണ് നടി. ദൃശ്യം എന്ന സിനിമയിലെ ഗീത പ്രഭാകർ എന്ന വേഷമാണ് ആശ ശരത്തിന് നിർണായക വഴിത്തിരിവായത്. മലയാളത്തിന് പുറമെ ഒട്ടേറെ ഭാഷകളിൽ നടി ഇതിനോടകം വേഷമിട്ടുകഴിഞ്ഞു.

Story highlights- Asha Sharath pens a touching note about daughter Uthara