ഈ ചതുരങ്ങൾ ചലിക്കുന്നുണ്ടോ? 20 സെക്കൻഡിനുള്ളിൽ മനസിനെ കുഴപ്പിച്ച് ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ- വിഡിയോ
കണ്ണിനെ കുഴപ്പിക്കുന്ന ഒട്ടേറെ ഒപ്റ്റിക്കൽ ഇല്യൂഷനുകൾ ദിവസേന സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന ചിത്രങ്ങളും വിഡിയോകളും മിനിറ്റുകളോളം മനസ്സിൽ ആശയക്കുഴപ്പം സൃഷ്ടിക്കും. ഇപ്പോഴിതാ, രസകരമായ ഒരു വിഡിയോയാണ് ആളുകളുടെ മനസിനെയും തലച്ചോറിനെയും കുഴപ്പത്തിലാക്കുന്നത്.
ഡിജിറ്റലായി രൂപകൽപന ചെയ്ത രണ്ട് ക്യൂബുകൾ ചലിക്കുന്നതായി കാണിക്കുന്ന ഒരു ചെറിയ ക്ലിപ്പ് ആണ് ശ്രദ്ധനേടുന്നത്. എന്നാൽ ക്യൂബുകൾ യഥാർത്ഥത്തിൽ ചലിക്കുന്നുണ്ടോ എന്നതാണ് മനസിലാക്കി എടുക്കേണ്ടത്. ഈ ചതുരങ്ങൾക്ക് നടുവിൽ ഓരോ സൂചിക ചിഹ്നങ്ങളും ഉണ്ട്. അവയുടെ ഡയറക്ഷൻ അനുസരിച്ചാണ് ക്യൂബുകൾ ചലിക്കുന്നതായി കണ്ണുകൾക്ക് അനുഭവപ്പെടുന്നത്.
These cubes are not moving 🤯pic.twitter.com/zndxmb7ZgS
— Science girl (@gunsnrosesgirl3) December 25, 2021
Read Also: കരോൾ ഗാനങ്ങളുമായി ക്രിസ്മസ് ആഘോഷമാക്കി സ്റ്റാർ മാജിക് ചിരിതാരങ്ങൾ- വിഡിയോ
സയൻസ് ഗേൾ’ എന്ന ട്വിറ്റർ ഉപയോക്താവാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ പങ്കുവെച്ചത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വിഡിയോ കണ്ടത്.നീല പശ്ചാത്തലമുള്ള ഈ ക്യൂബുകൾ ഏതാനും നിമിഷങ്ങൾ നോക്കി നിന്നാൽ, അവ ഉള്ളിലുള്ള സൂചികയുടെ ദിശയിലേക്ക് മുകളിലേക്കും താഴേക്കും കുറുകെയും നീങ്ങുന്നതായി തോന്നുന്നു. അവ കറങ്ങുന്നതായി പോലും തോന്നുന്നു.
Story highlights- Are the cubes moving?