ഗ്ലാസ് പോലെ സുതാര്യമായ തലയോട്ടി, അത്ഭുതകാഴ്ചയായി അപൂർവ മത്സ്യം

December 16, 2021

കൗതുകം നിറയ്ക്കുന്ന നിരവധി കാഴ്ചകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തുന്നത്. ഇപ്പോഴിതാ അത്തരത്തിൽ ഒരു മത്സ്യത്തിന്റെ കാഴ്ചകളാണ് ഏറെ കൗതുകമാകുന്നത്. മനുഷ്യന്റെയും മൃഗങ്ങളുടേയുമടക്കം ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും കട്ടിയേറിയതുമായ കവചമുള്ള ശരീരഭാഗമാണ് തലയോട്ടി. എന്നാൽ സുതാര്യമായ ഗ്ലാസ് പോലുള്ള വസ്തുവിൽ തലച്ചോറിന് കവചം തീർത്തിരിക്കുന്ന ഒരു മത്സ്യത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.

ബാരൽ ഐ ഫിഷ് എന്ന വിഭാഗത്തിൽപെട്ട ഒരു മത്സ്യത്തിന്റെ ചിത്രങ്ങളാണ് ഇത്. കാലിഫോർണിയയിലെ ആഴക്കടലിലാണ് ഈ അപൂർവ ഇനത്തിൽപെട്ട മത്സ്യത്തെ കണ്ടെത്തിയത്. അതേസമയം സുതാര്യമായ കവചത്തോട് കൂടിയ തലച്ചോറുള്ള മത്സ്യത്തെക്കുറിച്ച് ശാസ്ത്രലോകത്തിന് നേരത്തെ അറിവുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു മത്സ്യത്തെ കാണുന്നത്. കാലിഫോർണിയയിലെത്തന്നെ മൊണ്ടേറെ സമുദ്രപര്യവേഷണ കേന്ദ്രത്തിൽ നിന്നുള്ള ഗവേഷകരാണ് ഈ അപൂർവ മത്സ്യത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2132 അടി താഴ്ചയിലാണ് ഈ മത്സ്യത്തെ കണ്ടെത്തിയത്.

Read also; ‘കുറുപ്പി’ന് ശേഷം ‘അലക്‌സാണ്ടർ’; ദുൽഖർ സൽമാൻ- ശ്രീനാഥ്‌ രാജേന്ദ്രൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം വരുന്നു

അതേസമയം ഈ മത്സ്യത്തെക്കുറിച്ചുള്ള പഠനങ്ങൾ നടത്തിവരുകയാണ് ഗവേഷകർ. ഇവയുടെ തലയോട്ടി സുതാര്യമായതിനാൽ ഉള്ളിലെ പ്രവർത്തനങ്ങളും ഇവയുടെ ഘടനയുമെല്ലാം വളരെ കൃത്യമായി കണ്ടെത്താൻ കഴിയും. ആദ്യകാഴ്ചയിൽ തന്നെ ആരെയും അമ്പരപ്പിക്കുന്ന രീതിയിലാണ് ഈ മത്സ്യത്തിന്റെ ശരീരഘടന. സോഷ്യൽ ഇടങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചിത്രം കാഴ്ചക്കാരിൽ കൂടുതൽ ആളുകൾക്കും ഒരു കൗതുകകാഴ്ചയാണ്.

Story highlights: Bizarre fish with translucent head and tubular eyes spotted