സെറ്റിൽ ബിരിയാണി വിളമ്പി സേതുരാമയ്യർ- സി ബി ഐ ടീമിന്റെ ക്രിസ്മസ് ആഘോഷം
മലയാളികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ത്രില്ലർ സിനിമയാണ് സി ബി ഐ പരമ്പരയിലെ അഞ്ചാം ഭാഗം. മമ്മൂട്ടി സേതുരാമയ്യർ സി ബി ഐ ആയി എത്തിയ ചിത്രങ്ങളെല്ലാം വമ്പൻ ഹിറ്റുകൾ ആയിരുന്നു. കഴിഞ്ഞ നാല് ഭാഗങ്ങളെക്കാൾ വ്യത്യസ്തമാക്കി അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
സി ബി ഐ ടീം ക്രിസ്മസ് ആഘോഷമാക്കിയത് സെറ്റിൽ തന്നെയായിരുന്നു. കേക്ക് മുറിച്ചും ബിരിയാണി വിളമ്പിയും നായകനായ മമ്മൂട്ടി സെറ്റിൽ ഉടനീളം സജീവമായിരുന്നു. താരത്തിന്റെയും മറ്റു അണിയറപ്രവർത്തകരുടെയും ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
Read More: വാർത്തയുടെ ലോകവുമായി ഡബിൾ റോളിൽ ടൊവിനോ തോമസ്- ‘നാരദൻ’ ട്രെയ്ലർ എത്തി
അതേസമയം, ബാസ്കറ്റ് കില്ലിംഗ് എന്ന പ്രമേയത്തിലാണ് ചിത്രമൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംവിധായകൻ കെ. മധു, തിരക്കഥാകൃത്ത് എസ് എൻ സ്വാമി, സംഗീത സംവിധായകൻ ശ്യാം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതിന് പുറമെ വാഹനാപകടത്തിന് ശേഷം ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറും സിബിഐ അഞ്ചാം ഭാഗത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.