‘ചെമ്പിന്റെ ചേലുള്ള കുഞ്ഞാലി..’; ഹൃദയം കീഴടക്കിയ ഗാനത്തിന്റെ മേക്കിംഗ് വിഡിയോ പ്രേക്ഷകരിലേക്ക്

December 17, 2021

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മരക്കാർ,അറബിക്കടലിന്റെ സിംഹം. മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നതിനൊപ്പം ആമസോൺ പ്രൈമിലും റിലീസ് ചെയ്തിരിക്കുകയാണ്.

ഇപ്പോഴിതാ, ചിത്രത്തിലെ മറ്റൊരു ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു. ചെമ്പിന്റെ ചേലുള്ള കുഞ്ഞാലി എന്ന ഗാനത്തിന്റെ മേക്കിംഗ് വിഡിയോയാണ് എത്തിയിരിക്കുന്നത്. മലയാള ഭാഷായിൽ നിന്നും ഒരുങ്ങിയ ഐതിഹാസിക ചരിത്രപരമായ യുദ്ധ ചിത്രമാണ് മരക്കാർ. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.

Read More: ട്രാക്കിൽ ആവേശം നിറച്ച മഡ്ഡി; ശ്രദ്ധനേടി അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ മേക്കിങ് വിഡിയോ

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മരക്കാർ, അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തു. 2017-ൽ ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഈ ഇതിഹാസ കഥ ആവേശത്തിന്റെ അലകൾ ഉണർത്തിയിരുന്നു. 

Story highlights- chembinte chelulla kunjali making video