ശ്രദ്ധനേടി യൂറോപ്യൻ മണ്ണിന്റെ മഞ്ഞിൽ വിരിഞ്ഞ മലയാളം ഗാനം
ലോകമെങ്ങുമുള്ള പാട്ട് പ്രേമികളുടെ ഹൃദയതാളങ്ങൾ കീഴടക്കുകയാണ് യൂറോപ്യൻ മണ്ണിൽ വിരിഞ്ഞ ഒരു മലയാളം ഗാനം. ഡിസംബർ മഞ്ഞിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ക്രിസ്‍മസ് വിഡിയോ ഗാനം ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മനോഹരമായ വരികൾക്ക് പുറമെ ദൃശ്യമികവുകൊണ്ടും മ്യൂസിക് വിഡിയോ വേറിട്ട് നിൽക്കുന്നു.
പാട്ടിനൊപ്പം നൃത്തച്ചുവടുകളുമായി എത്തുന്നത് വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ് എന്നതാണ് വിഡിയോയുടെ മുഖ്യ ആകർഷണം. യുഎസ് എ, കാനഡ, ജർമനി, സിറിയ, റൊമാനിയ, ഫിലിപ്പിൻസ്, യു കെ, പോളണ്ട് തുടങ്ങിയ പത്തോളം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
Read also: ‘കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും..’- സർഗ്ഗവേദിയിൽ പാട്ടിന്റെ പാലാഴി തീർത്ത് ബെവൻ; വിഡിയോ
ഫാദർ ഷിന്റോ ഇടശ്ശേരിയുടെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നതും അദ്ദേഹം തന്നെയാണ്. അതിന് പുറമെ ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നതും ഫാദർ ഷിന്റോ ആണ്. ആലാപനം മൈക്കെലാ മേ പ്രശാന്ത്. ക്യാമറ- ധനുഷ് പ്രേം. സാങ്കേതിക സഹായം രൂപേഷ് രാജേന്ദ്രൻ, അർജ്ജുൻ. മനോഹരമായ ഗാനത്തിന് നൃത്തച്ചുവടുകളുമായി എത്തിയത് കോട്ടയം- പാലാ സ്വദേശി ഷാരോൺ ജോർജാണ്. ഷാരോണിനൊപ്പം സഹപാഠികളും അധ്യാപകരും വിഡിയോയ്ക്ക് ചുവടുവെച്ചിട്ടുണ്ട്.
Story highlights: Christmas Music Video