‘കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും..’- സർഗ്ഗവേദിയിൽ പാട്ടിന്റെ പാലാഴി തീർത്ത് ബെവൻ; വിഡിയോ

December 22, 2021

സംഗീതലോകത്തെ കുരുന്നുപ്രതിഭകളെ കണ്ടെത്താനായി ഒരുങ്ങിയ വേദിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. ഒട്ടേറെ സർഗ്ഗപ്രതിഭകൾ ടോപ് സിംഗറിലൂടെ താരമായി മാറിയിരുന്നു. ഇപ്പോൾ രണ്ടാം സീസണിലൂടെയും ഒട്ടേറെ കുഞ്ഞു ഗായകർ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ അഭിമാനമായി മാറുകയാണ്. പാടുന്നതിലെ മികവും വിനയവും കൊണ്ട് ശ്രദ്ധനേടിയ ഗായകനാണ് ബെവൻ.

കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ ബെവൻ എല്ലാത്തരത്തിലുള്ള ഗാനങ്ങളും മികവോടെയാണ് മത്സരവേദിയിലേക്ക് എത്തിക്കാറുള്ളത്. മത്സരം കൊടുക്കുമ്പോൾ പാട്ടുകൾ തിരഞ്ഞെടുക്കുന്നതിലും വളരെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട് ബെവൻ. ഇപ്പോഴിതാ, മനോഹരമായ അതുപോലെ തന്നെ പ്രയാസമേറിയതുമായ ഒരു ഗാനവുമായി എത്തി അമ്പരപ്പിച്ചിരിക്കുകയാണ് ഈ മിടുക്കൻ.

Read Also: മൈജിയുടെ നൂറാമത് ഷോറൂമായ മൈജി ഫ്യൂച്ചര്‍ സ്റ്റോര്‍ പെരിന്തല്‍മണ്ണയില്‍ പ്രവർത്തനമാരംഭിച്ചു- ഉദ്‌ഘാടനം നിർവഹിച്ച് മഞ്ജു വാര്യർ

കാട്ടിലെ പാഴ്‌മുളം തണ്ടിൽ നിന്നും..എന്ന ഗാനമാണ് ബെവൻ ആലപിക്കുന്നത്. ഗാനഗന്ധർവൻ യേശുദാസ് ആലപിച്ച ഈ ഗാനം ഫൈനൽ റൗണ്ടിലേക്ക് പാടാമായിരുന്നില്ലേ എന്നായിരുന്നു ജഡ്ജസ് ബെവനോട് തുടക്കത്തിൽ ചോദിച്ചത്. എന്നാൽ, ബെവൻ പാടിപൂർത്തിയാക്കിയതും കയ്യടികളോടെ അത്ഭുതത്തോടെയാണ് ജഡ്ജസ് പാട്ടിനെ വരവേറ്റത്. അത്രക്ക് മനോഹരമായി ഈ ചെറിയ പ്രായത്തിൽ തന്നെ ബെവൻ മനോഹര ഗാനം വേദിയിൽ അവതരിപ്പിക്കുകയായിരുന്നു.

Story highlights- bevan singing kattile paazhmulam song