പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവൻ അന്തരിച്ചു
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ കെ എസ് സേതുമാധവൻ ഇന്ന് പുലർച്ചെ ചെന്നൈയിലെ വസതിയിൽ അന്തരിച്ചു.വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നെയിൽ ആയിരുന്നു അന്ത്യം.ഭാര്യ വത്സല സേതുമാധവൻ. സന്തോഷ്, ഉമ, സോനുകുമാർ എന്നിങ്ങനെ മൂന്നുമക്കളാണ്.
മികച്ച സംവിധായകന് നിരവധി തവണ ദേശീയ പുരസ്‌കാരവും, സംസ്ഥാന പുരസ്‌കാരവും ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്. കമൽഹാസൻ ബാലതാരമായി എത്തിയ ‘കണ്ണും കരളും’ ആണ് ആദ്യ മലയാള സിനിമ. ഓടയിൽ നിന്ന്, അനുഭവങ്ങൾ പാളിച്ചകൾ, ചട്ടക്കാരി, അഴകുള്ള സെലീന, കടൽപ്പാലം, നിത്യകന്യക എന്നിങ്ങനെ ഒട്ടനവധി സിനിമകൾ സംവിധാനം ചെയ്തു. വേനൽക്കിനാവുകൾ എന്ന സിനിമയാണ് മലയാളത്തിൽ അവസാനമായി സംവിധാനം ചെയ്ത ചിത്രം.
Read Also:‘കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും..’- സർഗ്ഗവേദിയിൽ പാട്ടിന്റെ പാലാഴി തീർത്ത് ബെവൻ; വിഡിയോ
മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനയ്ക്ക് 2009 ൽ ജെസി ഡാനിയേൽ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Story highlights: Director KS Sethumadhavan passes away