പൊലീസ് വേഷത്തിൽ ദുൽഖർ സൽമാൻ; റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ‘സല്യൂട്ട്’ പ്രേക്ഷകരിലേക്ക്
ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് സല്യൂട്ട്. റോഷന്‍ ആന്‍ഡ്രൂസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. മുംബൈ പൊലീസിന് ശേഷം റോഷൻ ആൻഡ്രൂസ് പൊലീസ് പാശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ജനുവരി 14 മുതലാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക.
അതേസമയം നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ പോസ്റ്ററും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ക്ക് നടുവില്‍ നില്‍ക്കുന്ന ദുല്‍ഖര്‍ സല്‍മാനാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. ദുല്‍ഖര്‍ സല്‍മാനും റോഷന്‍ ആന്‍ഡ്രൂസും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണ് സല്യൂട്ട്.
ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെയറര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ബോളിവുഡ് താരം ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. മനോജ് കെ ജയന്‍, ബിനു പപ്പു, അന്‍സിബ, ലക്ഷ്മി ഗോപാലസ്വാമി, വിജയകുമാര്‍, അലന്‍സിയര്‍ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍.
Story highlights: dulquer salmaans cop drama salute