‘മേഘ്‌ന നിന്നെക്കാണാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു’; ഹൃദയംതൊടുന്ന കുറിപ്പുമായി നവ്യ നായർ

December 14, 2021

മലയാളികൾക്ക് പ്രിയങ്കരിയാണ് മേഘ്ന രാജ്. പ്രേക്ഷകർക്കും താരങ്ങൾക്കും ഒരുപോലെ പ്രിയപ്പെട്ട മേഘ്‌ന രാജിനൊപ്പമുള്ള നവ്യ നായരുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ മനം കവരുന്നത്. ‘മേഘ്‌ന നിന്നെക്കാണാൻ ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു. നിന്നെ ഹഗ് ചെയ്യാനും ആഗ്രഹിച്ചിരുന്നു. ഇപ്പോൾ നിന്നെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്’. എന്ന് കുറിച്ചുകൊണ്ടാണ് നവ്യ മേഘ്‌നക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

അതേസമയം മലയാളത്തിൽ സൂപ്പർഹിറ്റായ ദൃശ്യം കന്നഡയിലേക്ക് എത്തിയപ്പോൾ നവ്യ നായരാണ് നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്. കന്നഡയിൽ ദൃശ്യം എത്തുമ്പോൾ, ദൃശ്യ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. രവിചന്ദ്രൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി വാസുവാണ്. ദൃശ്യ 2 എന്നാണ് പേര്. ഇ ഫോർ എന്റർടൈന്റ്‌മെന്റ്സ് ആണ് നിർമാണം. ദൃശ്യ കാണാൻ എത്തിയപ്പോഴാണ് നവ്യ മേഘ്‌നയെ കണ്ടുമുട്ടിയത്.

Read also: വിനീത് ശ്രീനിവാസന്റെ വരികൾക്ക് ശബ്ദം നൽകി ഭാര്യ ദിവ്യ; പ്രേക്ഷക സ്വീകാര്യത നേടി ‘ഹൃദയ’ത്തിലെ മൂന്നാമത്തെ ഗാനവും

തെന്നിന്ത്യന്‍ സിനിമാലോകത്ത് ശ്രദ്ധ നേടിയ ചലച്ചിത്രതാരമായിരുന്നു മേഘ്‌ന രാജ്. വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണത്തോടെയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ചിരഞ്ജീവി മരണമടഞ്ഞപ്പോള്‍ മലയാളികളും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞ് ജനിക്കാന്‍ പോകുന്ന സന്തോഷത്തിനിടെയാണ് ചിരഞ്ജീവി സര്‍ജ മരണത്തിന് കീഴടങ്ങിയത്. മകന്റെ ജനന ശേഷം എല്ലാ വിശേഷങ്ങളും മേഘ്‌ന ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

Story highlights: i have always wanted to meet meghna raj- Says navya