എംജി ശ്രീകുമാറും ശ്രേയ ഘോഷാലും പാടിയ മരക്കാറിലെ ഇളവെയിൽ ഗാനം പ്രേക്ഷകരിലേക്ക്

December 10, 2021

ഭാഷയുടെ അതിരുകളില്ലാതെ സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം’. മനോഹരമായ വിഎഫ്എക്‌സ് മികവും അഭിനയപ്രതിഭകളുടെ അസാമാന്യ പ്രകടനവും കാലാനുസൃതമായ വസ്ത്രാലങ്കാരവുംകൊണ്ട് ദേശീയ പുരസ്‌കാര വേദിയിൽ പോലും തിളങ്ങിയ മരക്കാർ അതിനാൽ തന്നെ എല്ലാ പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച് ദേശീയ അവാർഡ് നേടിയ ചിത്രമാണ് മരക്കാർ.

റിലീസിന് മുൻപ് തന്നെ ചിത്രത്തിലെ ഇളവെയിൽ എന്ന ഗാനം ശ്രദ്ധനേടിയിരുന്നു. എം ജി ശ്രീകുമാറും ശ്രേയ ഘോഷാലും ചേർന്ന് ആലപിച്ച ഗാനത്തിന്റെ വിഡിയോ ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. പ്രഭ വർമ്മയുടെ വരികൾക്ക് റോണി റാഫേൽ ഈണം പകർന്നിരിക്കുന്നു.

read More: ‘എനിക്ക് നേരെ ജയറാമേട്ടൻ നീട്ടിയ കൈ പിടിച്ചാണ് സംവിധായകനായത്’-പ്രിയതാരത്തിന് പിറന്നാൾ ആശംസിച്ച് രമേഷ് പിഷാരടി

മോഹൻലാലിന് പുറമെ ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് മരക്കാർ, അറബിക്കടലിന്റെ സിംഹം. മോഹൻലാൽ മരക്കാറായി വൻ താരനിരയുമായി എത്തുന്ന പ്രിയദർശൻ ചിത്രം കൂടിയാണ് ഇത്. മാത്രമല്ല, മികച്ച ചിത്രമുൾപ്പടെ മൂന്നു ദേശീയ പുരസ്കാരങ്ങളും ചിത്രം സ്വന്തമാക്കിയിരുന്നു.മലയാള സിനിമയിലെ ഏറ്റവും ചിലവേറിയ ചിത്രമാണ് ‘മരക്കാർ, അറബിക്കടലിന്റെ സിംഹം.തമിഴ് നടൻ പ്രഭു, സുനില്‍ ഷെട്ടി, നെടുമുടി വേണു, സുഹാസിനി, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ഐ വി ശശിയുടെ മകൻ അനിയും പ്രിയദർശനും ചേർന്നാണ് തിരക്കഥ പൂർത്തിയാക്കിയത്.

Story highlights- ilaveyil song video