ഫോട്ടോഗ്രാഫും ഫോട്ടോഗ്രാഫറും- ചിത്രം പകർത്തുന്ന വിഡിയോ പങ്കുവെച്ച് മമ്മൂട്ടി

December 10, 2021

നടൻ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി പ്രണയം മലയാള സിനിമയിൽ പ്രസിദ്ധമാണ്. പലതാരങ്ങൾക്കും മമ്മൂട്ടിയുടെ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ അവസരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, ഫോട്ടോഗ്രാഫും ഫോട്ടോഗ്രാഫറും എന്ന ക്യാപ്ഷനൊപ്പം ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മമ്മൂട്ടി. പകർത്തിയ ചിത്രവും പകർത്തുന്ന രീതിയുമെല്ലാം വിഡിയോയിലുണ്ട്.

ഏതാനും നാളുകൾക്ക് മുൻപ് പ്രീസ്റ്റ് ലൊക്കേഷനിൽ വെച്ച് മമ്മൂട്ടി പകർത്തിയ മഞ്ജു വാര്യരുടെ ചിത്രങ്ങൾ വളരെയധികം ശ്രദ്ധനേടിയിരുന്നു.  ‘ഒരു നിധിയാണ് ഈ ചിത്രങ്ങള്‍’ എന്നു കുറിച്ചുകൊണ്ടാണ് മഞ്ജു വാര്യര്‍ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ലോക്ക് ഡൗൺ കാലത്തും മമ്മൂട്ടി സമയം ചിലവഴിച്ചത് ഫോട്ടോഗ്രഫിയിലൂടെയാണ്.

Read More: ‘വിണ്ണൈത്താണ്ടി വരുവായ’യ്ക്ക് ശേഷം ഗൗതം മേനോൻ- സിമ്പു കൂട്ടുകെട്ടിൽ പുതിയ ചിത്രം, സംഗീതമൊരുക്കി എ ആർ റഹ്‌മാനും; ‘വെന്ത് തനിന്തത് കാട്’ ടീസർ

മുൻപ് തന്നെ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി പ്രിയം പ്രസിദ്ധമാണ്. പുതിയ വീട്ടിൽ പുലർകാലത്തെത്തുന്ന അതിഥികളായ കിളികളെ മമ്മൂട്ടി ക്യാമറയിൽ പകർത്തുന്ന ചിത്രങ്ങളും ശ്രദ്ധനേടിയിരുന്നു. വെറുമൊരു ഇഷ്ടമല്ല ഫോട്ടോഗ്രഫിയോട് എന്ന് ചിത്രങ്ങൾ കാണുമ്പോൾ വ്യക്തമാകും. പഴയ ഹോബിയാണെന്ന് ഇതെന്ന് ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചിരുന്നു.

Story highlights-mammootty’s photography video