പുതിയ വീട്ടിലെ പുലർകാല അതിഥികൾ;ശ്രദ്ധേയമായി മമ്മൂട്ടി പകർത്തിയ ചിത്രങ്ങൾ

June 24, 2020

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ താരമാകുന്നത് നീളൻ ലെൻസുള്ള കാമറയുമായി ചിത്രം പകർത്തുന്ന ആളാണ്. പല സിനിമാ താരങ്ങളും ഈ ഫോട്ടോഗ്രാഫറുടെ ചിത്രം പങ്കുവെച്ചെങ്കിലും ആളെ തിരിച്ചറിഞ്ഞത് ചുരുക്കം ചിലരാണ്. മറ്റാരുമല്ല, മലയാള സിനിമയുടെ പ്രിയങ്കരനായ മമ്മൂട്ടിയാണ് താടിയും മുടിയും നീട്ടിയ ഈ ഫോട്ടോഗ്രാഫർ.

മുൻപ് തന്നെ മമ്മൂട്ടിയുടെ ഫോട്ടോഗ്രഫി പ്രിയം പ്രസിദ്ധമാണ്. പുതിയ വീട്ടിൽ പുലർകാലത്തെത്തുനിന്ന അതിഥികളായ കിളികളെയാണ് മമ്മൂട്ടി ക്യാമറയിൽ പകർത്തുന്നത്. മൈനയും ഇരട്ടവാലനുമൊക്കെ ചിത്രങ്ങളിലുണ്ട്.

Read More:പേര് പറയും; പിന്നെ അതിശയിപ്പിക്കുന്ന മിമിക്രിയും സോഷ്യല്‍മീഡിയയുടെ മനം കവര്‍ന്ന് നാട്ടു മൈന: വൈറല്‍ വീഡിയോ

വെറുമൊരു ഇഷ്ടമല്ല ഫോട്ടോഗ്രഫിയോട് എന്ന് ചിത്രങ്ങൾ കാണുമ്പോൾ വ്യക്തമാകും. പഴയ ഹോബിയാണെന്ന് ഇതെന്ന് ചിത്രം പങ്കുവെച്ച് മമ്മൂട്ടി കുറിച്ചിട്ടുണ്ട്.

Story highlights-mammootty’s photography