21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയിലേക്കൊരു വിശ്വസുന്ദരി പട്ടം; കിരീടം ചൂടി ഹർണാസ് സന്ധു
2021 ലെ വിശ്വസുന്ദരി പട്ടം സ്വന്തമാക്കി ഹർണാസ് സന്ധു. 21 വർഷങ്ങൾക്ക് ശേഷമാണ് ഇന്ത്യയിലേക്ക് വിശ്വസുന്ദരി പട്ടം എത്തുന്നത്. സുസ്മിത സെന്നിനും ലാറാ ദത്തയ്ക്കും ശേഷം ഇതാദ്യമാണ് ഒരു ഇന്ത്യക്കാരി വിശ്വസുന്ദരി പട്ടം ചൂടുന്നത്. ചണ്ഡീഗഡ് സ്വദേശിയാണ് 21 കാരിയായ ഹർണാസ്. ഇസ്രായേലിൽ നടന്ന മത്സരത്തിൽ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയേയും തള്ളിയാണ് ഇന്ത്യ ഈ പദവി സ്വന്തമാക്കിയത്.
അതേസമയം, എഴുപതാമത് മിസ് യൂണിവേഴ്സ് മത്സരത്തിലെ വിജയി ഹർണാസ് സന്ധുവിന് കഴിഞ്ഞ വര്ഷം മെക്സിക്കോയിൽ നിന്ന് വിശ്വസുന്ദരി പട്ടം ചൂടിയ ആൻഡ്രിയ മെസയാണ് കിരീടം അണിയിച്ചത്.
Read also: ചുഴലിക്കാറ്റിലും തളരാതെ ഒരു വീട്, നിർമാണ ചിലവ് നാല് ലക്ഷം രൂപ; അറിയാം മൺമാളികയുടെ പ്രത്യേകതകൾ
21 കാരിയായ ഹർണാസ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. 2019 ൽ ഫെമിന മിസ് ഇന്ത്യ പഞ്ചാബ് ആയി ഹർണാസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പുറമെ ചില പഞ്ചാബി സിനിമകളിലും ഹർണാസ് അഭിനയിച്ചിട്ടുണ്ട്.
Story highlights: indias harnaaz sandhu crowned miss universe 2021