ഉലക നായകന്റെ ശബ്ദം അനുകരിച്ച് പ്രശാന്ത്; ഫോണിൽ വിളിച്ച് മലയാളത്തിൽ അഭിനന്ദനം അറിയിച്ച് കമൽ ഹാസൻ- വിഡിയോ
താരങ്ങളുടെ ലുക്കും ചലനവും ശബ്ദവുമെല്ലാം അനുകരിക്കുന്ന അപൂർവ്വ കലാകാരന്മാർക്ക് ലോക ശ്രദ്ധനേടിക്കൊടുത്ത വേദിയാണ് ഫ്ളവേഴ്സ് കോമഡി ഉത്സവം. കഴിവുറ്റ കലാകാരണംർ അംഗീകരിക്കപ്പെടുന്ന വേദിയിൽ മൂന്നുവട്ടം അനുകരണ കലയിൽ തിളങ്ങിയ കലാകാരനാണ് പ്രശാന്ത്. ഒരു മിമിക്രി കലാകാരനെ സംബന്ധിച്ച് അയാൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരം, അയാൾ അനുകരിച്ച വ്യക്തിയിൽ നിന്നും ലഭിക്കുന്ന അഭിനന്ദനമാണ്. ഉലകനായകൻ കമൽ ഹാസന്റെ ശബ്ദം അനുകരിച്ച പ്രശാന്തിനെ തേടി വന്ന സന്തോഷമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
കമൽ ഹാസന്റെ ഹിറ്റ് ഡയലോഗ് കോമഡി ഉത്സവ വേദിയിൽ അവതരിപ്പിച്ചപ്പോൾ പ്രശാന്ത് കരുതിയിരുന്നില്ല വലിയൊരു വഴിത്തിരിവ് ജീവിതത്തിൽ സംഭവിക്കാൻ പോകുന്നുവെന്ന്. മൂന്നാം വട്ടം ഉത്സവ വേദിയിൽ എത്തിയപ്പോൾ ഏറെ ആരാധിക്കുന്ന ഇഷ്ടനടന്റെ പ്രിയപ്പെട്ട വൈകാരിക ഡയലോഗ് ആണ് പ്രശാന്ത് അവതരിപ്പിക്കാൻ തിരഞ്ഞെടുത്തത്. ഒരല്പം പോലും വ്യത്യാസമില്ലാതെ ഭാവഭേദങ്ങളും എല്ലാം അതേപടി അവതരിപ്പിച്ച പ്രശാന്തിനെ കയ്യടികളോടെയാണ് വേദി സ്വീകരിച്ചത്. കമൽ ഹാസൻ ഈ കഴിവ് കാണാൻ ഇടവരുത്തട്ടെ എന്ന ആശംസയോടെയാണ് പ്രശാന്തിനെ കോമഡി ഉത്സവ വേദി യാത്രയാക്കിയത്.
Read More: മുഖം വെളിപ്പെടുത്താതെ ഫഹദ് ഫാസിൽ, വേറിട്ട ലുക്കിൽ അല്ലു അർജുനും- ‘പുഷ്പ’ ട്രെയിലറിന്റെ ടീസർ എത്തി
ഇപ്പോഴിതാ, സാക്ഷാൽ ഉലകനായകൻ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ചിരിക്കുകയാണ്. ടെലികാസ്റ് ചെയ്ത് ഒരാഴ്ചയ്ക്ക് ശേഷം ചെന്നൈയിൽ നിന്നും വിളിച്ച് അഭിനന്ദനം അറിയിക്കുകയായിരുന്നു താരം. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയാണ് പ്രശാന്ത് പ്രസന്നൻ.
Story highlights- Kamal hassan congratulates Prashant for imitating his voice