മുഖം വെളിപ്പെടുത്താതെ ഫഹദ് ഫാസിൽ, വേറിട്ട ലുക്കിൽ അല്ലു അർജുനും- ‘പുഷ്പ’ ട്രെയിലറിന്റെ ടീസർ എത്തി

December 4, 2021

അല്ലു അര്‍ജുന്‍ നായകനാകുന്ന ബിഗ് ബജറ്റ് തെലുങ്ക് ചിത്രം പുഷ്പയുടെ ട്രെയിലറിന്റെ ടീസർ എത്തി. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഫഹദ് ഫാസിലാണ് വില്ലൻ വേഷത്തിൽ. ടീസറിൽ ഫഹദ് ഫാസിലിന്റെ മുഖം വെളിപ്പെടുത്തിയിട്ടില്ല.

രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ ആദ്യ ഭാഗം ഈ മാസം 17ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ ഡിസംബർ ആറിനാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ഇതിന് മുന്നോടിയായാണ് ട്രെയിലറിന്‍റെ പ്രൊമോ കട്ട് പുറത്തുവിട്ടിരിക്കുന്നത്.

രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായിക. മൈത്രി മൂവി മേക്കേഴ്സ്, മുട്ടംസെട്ടി മീഡിയ എന്നീ ബാനറുകളില്‍ നവീന്‍ യെര്‍ണേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം മിറോസ്ലാവ് കൂബ ബ്രോസെക്. എഡിറ്റിങ് – കാര്‍ത്തിക ശ്രീനിവാസ്. സംഗീതം – ദേവി ശ്രീ പ്രസാദ്. തെലുങ്കിനൊപ്പം മലയാളം, തമിഴ്, ഹിന്ദി, കന്നഡ മൊഴിമാറ്റ പതിപ്പുകളും തിയറ്ററുകളിലെത്തും.

Read More: ‘അഗസ്ത്യപൂവിൽ മുട്ട പൊട്ടിത്തെറിച്ചത്’- സ്പെഷ്യൽ വിഭവവുമായി ചിരിവേദിയിൽ അനു

സൂപ്പര്‍ ഹിറ്റായ ആര്യ, ആര്യ2 എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ സുകുമാറും അല്ലു അർജുനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് പുഷ്പ. വേറിട്ട മേക്കോവറിലാണ് അല്ലു അർജുൻ ചിത്രത്തിലെത്തുന്നത്. ലോറി ഡ്രൈവറുടെ വേഷത്തിൽ ആണ് അല്ലു അർജുൻ ചിത്രത്തിൽ അഭിനയിക്കുന്നത്. 

Story highlights- pushpa part one trailer teaser