വേറിട്ട ആസ്വാദനാനുഭവം, ഒരേസമയം ഭീതിയും ആകാംഷയും നിറച്ച് ‘ക്ഷണം’; റിവ്യൂ
സിനിമ പ്രേമികൾക്ക് വ്യത്യസ്തമായ ഒരു ആസ്വാദന അനുഭവം സമ്മാനിക്കുകയാണ് ക്ഷണം. കാഴ്ചക്കാരെ ഭീതിയുടെയും ജിജ്ഞാസയുടെയും മുൻമുനയിൽ നിർത്തിക്കൊണ്ടാണ് സുരേഷ് ഉണ്ണിത്താന്റെ സംവിധാനത്തിൽ ഒരുങ്ങിയ ക്ഷണം പ്രേക്ഷകരിലേക്കെത്തുന്നത്. ചലച്ചിത്ര വിദ്യാർഥികളായ ഒരു സംഘം, ഷൂട്ടിങ്ങിന് ലൊക്കേഷൻ തേടി ഒരു മലയോര പ്രദേശത്ത് എത്തുന്നതും അവിടെ അവർക്ക് കാണാൻ കഴിഞ്ഞ ആളുകളും അനുഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഹിൽസ്റ്റേഷനിലെ വീട്ടിൽ നിന്നും പരേതാത്മാക്കളുടെ ലോകത്തേക്ക് ഈ വിദ്യാർത്ഥി സംഘം ആകൃഷ്ടരാകുന്നതും, മരണശേഷം മോക്ഷം കിട്ടാതെ അലയുന്ന ഒരു ആത്മാവിന്റെ ലക്ഷ്യം പൂർത്തീകരിക്കാൻ ഇറങ്ങിത്തിരിക്കുന്ന ഇവർ നേരിടേണ്ടിവരുന്ന പ്രതിസന്ധികളുമൊക്കെയാണ് ചിത്രത്തിൽ പറയുന്നത്. ഒരേസമയം ഭീതിയും ആകാംഷയും നിലനിർത്തികൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
Read also: ‘ആരോമൽ താരമായ് ആലോലം തെന്നലായ്…’,പാട്ട് പ്രേമികളുടെ ഹൃദയം കവർന്ന് മിന്നൽ മുരളിയിലെ ഗാനം
ചിത്രത്തിലെ സൗണ്ട് ഇഫക്ടും ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും ശക്തമായ തിരക്കഥയും ചിത്രത്തെ കൂടുതൽ ആഴത്തിൽ പ്രേക്ഷകരിലേക്കെത്തിക്കാൻ സഹായിക്കുന്നുണ്ട്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും സംവിധായകൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ലാൽ, ഭരത്, അജ്മൽ അമീർ, ബൈജു സന്തോഷ്, പുതുമുഖം സ്നേഹ അജിത്ത് എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതം ഗോപി സുന്ദറാണ് ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദർ ആദ്യമായാണ് ഒരു ഹൊറർ ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സൗണ്ട് ഡിസൈനിംഗ് ധനുഷ് നായനാരും ശബ്ദമിശ്രണം വിനോദും നിർവഹിച്ചിരിക്കുന്നു.
Read also: 2021 ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ തിരഞ്ഞത് ഈ വ്യക്തിയെ
രണ്ടര മണിക്കൂർ പ്രേക്ഷകരെ തിയേറ്ററിൽ കണ്ണിമവെട്ടാതെ പിടിച്ചിരുത്തുന്ന ചിത്രം ഒരു വേറിട്ട ആസ്വാദന അനുഭൂതിയാണ് കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയം.
Story highlights: Kshanam Movie Review