‘ആരോമൽ താരമായ് ആലോലം തെന്നലായ്…’,പാട്ട് പ്രേമികളുടെ ഹൃദയം കവർന്ന് മിന്നൽ മുരളിയിലെ ഗാനം

December 12, 2021

സിനിമ പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുന്ന ടൊവിനോ തോമസ് ചിത്രമാണ് മിന്നൽ മുരളി. റിലീസിനൊരുങ്ങുന്ന ബേസിൽ ജോസഫ് ചിത്രത്തിലേതായി പുറത്തുവന്ന ഗാനമാണ് ആസ്വാദകരിൽ ആവേശം പകരുന്നത്. ‘ആരോമൽ താരമായ് ആലോലം തെന്നലായ്.’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോയാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് നിത്യ മാമ്മനും സൂരജ് സന്തോഷും ചേർന്നാണ്.

അതേസമയം നെറ്റ്ഫ്ലിക്സ് റിലീസായാണ് മിന്നൽ മുരളി കാഴ്ചക്കാരിലേക്ക് എത്തുന്നത്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയെത്തുന്ന സിനിമ ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുക്കിയ ചിത്രമാണ്. ടൊവിനോ തോമസിന് പുറമെ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Read also; ദാഹിച്ചുവലഞ്ഞ നായ്ക്കുട്ടിക്ക് വേണ്ടി ബോർവെൽ പൈപ്പിൽ നിന്നും വെള്ളെമെടുക്കുന്ന കുട്ടി- ഹൃദ്യം, ഈ കാഴ്ച

വി എഫ് എക്‌സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രമാണ് മിന്നൽ മുരളി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. ചിത്രം തെലുങ്കിൽ എത്തുമ്പോൾ മെരുപ്പ് മുരളിയെന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. കന്നഡയിൽ ഇത് മിഞ്ചു മുരളിയെന്നാകും.

Story highlights: Tovino Thomas Minnal Murali Aaromal Song