കുഞ്ചാക്കോ ബോബനൊപ്പം അരവിന്ദ് സ്വാമി; പ്രണയനായകന്മാരെ ഒന്നിപ്പിച്ച് ഫെല്ലിനി ചിത്രം

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ഇഷ്ടതാരങ്ങളായ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിച്ചെത്തുന്ന ചിത്രമാണ് ഒറ്റ്. തമിഴ്-മലയാളം ഭാഷകളിലായാണ് ഒറ്റ് ഒരുങ്ങുന്നത്. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.
ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. രണ്ടഗം എന്ന പേരിലാണ് തമിഴില്‍ ചിത്രം ഒരുങ്ങുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു. തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. അതേസമയം, രണ്ട് സുഹൃത്തുക്കളെയും അവരുടെ ബന്ധത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുങ്ങുന്നത്. മംഗലാപുരത്തിനും മുംബൈയ്ക്കുമിടയിലാണ് കഥ നടക്കുന്നത്. റോഡ് മൂവി ഗണത്തിൽ പെടുന്ന സിനിമയുടെ കൂടുതൽ ഭാഗങ്ങളുടെയും ചിത്രീകരണം ഗോവയിലും മംഗലാപുരത്തുമായാണ് നടന്നത്. നിലവിൽ, ചിത്രീകരണം പൂർത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുകയാണ്.
Read also: ’41 വർഷങ്ങൾക്ക് മുൻപ്, ഈ ദിവസം ഏറ്റവും പ്രിയപ്പെട്ടത്’; ശ്രദ്ധനേടി സുഹാസിനിയുടെ വാക്കുകൾ
ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ എച്ച് കാശിഫ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
Story highlights; Kunchakko Boban with Aravind Swami