കാൻസറുമായുള്ള പോരാട്ടത്തിനിടയിൽ സ്കേറ്റിംഗ് നൃത്തവുമായി എഴുപത്തേഴുകാരൻ- ഹൃദയംതൊടുന്ന വിഡിയോ

December 14, 2021

പ്രായം ഒന്നിനും പരിധി സൃഷ്ടിക്കുന്നില്ല. എല്ലാവർക്കും അവരുടെ സ്വപ്‌നങ്ങൾ സ്വന്തമാക്കാൻ ഏതു സാഹചര്യത്തിലും പ്രായത്തിലും സാധിക്കും. അതിനുള്ള ഉദാഹരണമാണ് എഴുപത്തേഴുകാരനായ ഈ വൃദ്ധൻ. അദ്ദേഹം തന്റെ പ്രായത്തെയും രോഗത്തെയും മറികടന്ന് ഐസ് റിങ്കിൽ മനോഹരമായി സ്കേറ്റിംഗ് ചെയ്യുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്.

റെബേക്ക ബാസ്റ്റ്യൻ എന്ന യുവതിയുടെ അച്ഛനാണ് സ്കേറ്റിംഗ് ചെയ്യുന്ന ഈ വൃദ്ധൻ . സ്റ്റേജ് 4 പ്രോസ്റ്റേറ്റ് ക്യാൻസറുമായി മല്ലിടുന്ന 77 കാരനായ തന്റെ പിതാവാണ് വിഡിയോയിലുള്ളതെന്ന് കുറിച്ചുകൊണ്ട് റെബേക്ക ബാസ്റ്റ്യൻ വിഡിയോ പങ്കിടുകയായിരുന്നു.

രോഗനിർണയത്തിന് ശേഷം ഏതാനും വർഷങ്ങൾക്ക് മുമ്പ് അച്ഛൻ ഐസ് സ്റ്റേക്കിംഗ് പഠിക്കാൻ തീരുമാനിച്ചിരുന്നുവെന്നും ഇപ്പോൾ ഐസിൽ നൃത്തം ചെയ്യാനും കഴിവുള്ളയാളായി മാറിയെന്നും മകൾ കുറിക്കുന്നു. മാസങ്ങൾ നീണ്ട പരിശീലനത്തിനും കഠിനാധ്വാനത്തിനും ശേഷം അധ്യാപകയോടൊപ്പം നൃത്തം ചെയ്യുന്ന വിഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്.

റെബേക്ക ബാസ്റ്റ്യന്റെ കുറിപ്പ് ഇങ്ങനെ; ‘ എന്റെ പിതാവിന് 77 വയസ്സുണ്ട്, പ്രോസ്റ്റേറ്റ് ക്യാൻസർ സ്റ്റേജ് 4 ആണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഐസ് സ്കേറ്റിംഗ് പഠിക്കാൻ അദ്ദേഹം തീരുമാനിക്കുകയും തന്റെ ടീച്ചർക്കൊപ്പം ഈ പ്രകടനം നടത്തുകയും ചെയ്തു. പുതിയ എന്തെങ്കിലും പരീക്ഷിക്കാൻ വൈകിയെന്ന് കരുതുന്ന ആർക്കും പ്രചോദനമാണ് ഇദ്ദേഹം”.

Read More: മലയാളി സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങൾ കീഴടക്കി ‘ഒരുത്തി’ ഗാനം; വൈറൽ ഗാനത്തിനൊപ്പം ഏറ്റ് പാടി പ്രേക്ഷകരും

ക്ലിപ്പ് നാല് ദിവസത്തിനുള്ളിൽ 2.6 ദശലക്ഷത്തിലധികം കാഴ്ചകളും 15,000 റീട്വീറ്റുകളും 1.4 ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ച വിഡിയോ കാഴ്ചക്കാരിൽ സന്തോഷവും ചിരിയും നിറയ്‌ക്കുകയാണ്.

Story highlights- lderly man skating gracefully on an ice